Friday, March 20, 2026 Last Updated 36 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 09.19 AM

നിങ്ങളുടെ സ്‌നേഹം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കട്ടെ; മോഹന്‍ലാലിനും സുചിത്രയ്ക്കും വിവാഹവാര്‍ഷികാശംസകളുമായി ആന്റണി

-antony-perumbavoor
photo-www.facebook.com/AntonyPerumbavoorOnline

മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. നിങ്ങളുടെ സ്‌നേഹം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മോഹന്‍ലാല്‍, സുചിത്ര എന്നിവര്‍ക്കൊപ്പം ആന്റണി പെരുമ്പാവൂരും ജീവിതപങ്കാളി ശാന്തി ആന്റണിയും നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ലാല്‍ സാറിനും സുചി ചേച്ചിക്കും ഹൃദയപൂര്‍വ്വം വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു. നിങ്ങളുടെ സ്‌നേഹം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കട്ടെ. 37 ാം വിവാഹവാര്‍ഷികത്തില്‍ മോഹന്‍ലാലിനും സുചിത്രാ മോഹന്‍ലാലിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവും വിസ്മയയുമാണ് മക്കള്‍.

Ads by Google
Tuesday 29 Apr 2025 09.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google