Friday, March 20, 2026 Last Updated 0 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 05.05 PM

കാല്‍മുട്ടിലെ പരിക്ക് ഭേദമാകാന്‍ സ്വന്തം മൂത്രം കുടിച്ചു, ഒന്നരമാസത്തിനുളളില്‍ സുഖം പ്രാപിച്ചു' ; വെളിപ്പെടുത്തലുമായി പരേഷ് റാവല്‍

his, recover

കാല്‍മുട്ടിലെ പരിക്ക് ഭേദമാക്കാന്‍ സ്വന്തം മൂത്രം കുടിച്ചതായി ബോളിവുഡ് നടന്‍ പരേഷ് റാവല്‍. രാജ്കുമാര്‍ സന്തോഷിയുടെ ഘട്ടക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റപ്പോഴാണ് ഇതെന്നാണ് പരേഷ് റാവല്‍ വെളിപ്പെടുത്തിയത്.

അന്നത്തെ പരിക്കില്‍ കരിയര്‍ അവസാനിക്കുമെന്ന് താന്‍ ഭയപ്പെട്ടുവെന്ന് പരേഷ് റാവല്‍ പറഞ്ഞു. അന്ന് പരിക്കേറ്റ തന്നെ ടിനു ആനന്ദും ഡാനി ഡെന്‍സോങ്പയും ചേര്‍ന്നാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ പിതാവും പ്രശസ്ത ആക്ഷന്‍ ഡയറക്ടറുമായ വീരു ദേവ്ഗണ്‍ ആശുപത്രിയില്‍ അന്ന് സന്ദര്‍ശിച്ചെന്നും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്നാണ് മുതിര്‍ന്ന നടന്‍ പറഞ്ഞത്.

ദി ലല്ലന്‍ടോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവല്‍ ഈ അനുഭവം വെളിപ്പെടുത്തിയത്, 'ഞാന്‍ നാനാവതിയില്‍ ആയിരുന്നപ്പോള്‍ വീരു ദേവ്ഗണ്‍ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. ഞാന്‍ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് എനിക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. എന്റെ കാലിന് പരിക്കേറ്റതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം സ്വന്തം മൂത്രം കുടിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. സിനിമയിലെ ഫൈറ്റേര്‍സ് ഒക്കെ അങ്ങനെയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഒരിക്കലും ഒരു പ്രശ്നവും നേരിടേണ്ടിവരില്ല, രാവിലെ ആദ്യം മൂത്രം കുടിക്കുക. മദ്യം കഴിക്കരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഒപ്പം മട്ടണ്‍ അല്ലെങ്കില്‍ പുകയിലയും ഉപയോഗിക്കരുത് എന്നും നിര്‍ദേശിച്ചു. രാവിലെ പതിവായി കഴിക്കുന്ന ഭക്ഷണത്തിന് മുന്‍പ് മൂത്രവും കഴിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു,' പരേഷ് റാവല്‍ ഓര്‍മ്മിച്ചു. 'ഞാന്‍ മൂത്രം ഒരു ബിയര്‍ പോലെ കുടിച്ചു, അദ്ദേഹം പറഞ്ഞത് അത് പോലെ തന്നെ അനുസരിച്ചു. ഞാന്‍ 15 ദിവസം അങ്ങനെ ചെയ്തു, എക്‌സ്-റേ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഡോക്ടര്‍ അത്ഭുതപ്പെട്ടു' .പരേഷ് റാവല്‍ പറഞ്ഞു.

പരിക്ക് ഭേദമാകാന്‍ സാധാരണയായി ഏകദേശം 2 മുതല്‍ 2.5 മാസം വരെ എടുക്കുമായിരുന്നെങ്കിലും, ഒന്നര മാസത്തിനുള്ളില്‍ തനിക്ക് സുഖപ്പെട്ടുവെന്നാണ് താരം പറയുന്നത്.

Ads by Google
Monday 28 Apr 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google