Friday, March 20, 2026 Last Updated 54 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 03.17 PM

'ഇത് ഇന്ത്യയുടെ സ്വത്താണ് , ഭയത്തേക്കാള്‍ വലുതാണ് ധൈര്യം'; പഹല്‍ഗാം സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി

uploads/news/2025/04/778169/athul.gif
photo-www.instagram.com/atulkulkarni_official/

പഹല്‍ഗാം ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പഹല്‍ഗാം സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി. ഏപ്രില്‍ 27 ന്, പഹല്‍ഗാമിലേക്കുള്ള തന്റെ സന്ദര്‍ശനവും ഒരു കടയിലെ പ്രാദേശിക വിഭവങ്ങളും ആസ്വദിക്കുന്ന രണ്ട് ചിത്രങ്ങളും വീഡിയോയും കുല്‍ക്കര്‍ണി പങ്കിട്ടു. ഒരു ഫോട്ടോയില്‍, ''ഐ ലവ് പഹല്‍ഗാം'' ഫോട്ടോ ബൂത്തില്‍ അദ്ദേഹം പോസ് ചെയ്യുന്നത് കാണാം.

'ഇത് ഇന്ത്യയുടെ സ്വത്താണ്. ഭയത്തേക്കാള്‍ വലുതാണ് ധൈര്യം. ഇത് ഇന്ത്യയുടെ സ്വത്താണ്. സ്‌നേഹത്തിന് മുന്നില്‍ വെറുപ്പ് പരാജയപ്പെട്ടു. നമുക്ക് കശ്മീരിലേക്ക് പോകാം. സിന്ധിലേക്കും ഝലം നദീ തീരത്തേക്കും പോകാം. ഞാന്‍ വന്നിരിക്കുന്നു, നിങ്ങളും വരൂ .'' #Chalokashmir, #Feet-in-kashmir,#kashmiriyat,#love-compassion, #Defeat Terror എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. നേരത്തെ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയും അടുത്ത അവധിക്കാലം കശ്മീരില്‍ ചെലവഴിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Ads by Google
Monday 28 Apr 2025 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google