Friday, March 20, 2026 Last Updated 55 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 12.53 PM

'എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു', സുചിത്രയ്ക്ക് സ്‌നേഹ ചുംബനം നല്‍കി മോഹന്‍ലാല്‍; വിവാഹവാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി നടന്‍

wedding, viral
photo-www.instagram.com/mohanlal/

37-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും ഭാര്യ സുചിത്രയും. ഭാര്യയ്‌ക്കൊപ്പമുളള ഹൃദയസ്പര്‍ശിയായ ഒരു ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സുചിത്രയുടെ കവിളില്‍ മധുര ചുംബനം നല്‍കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം.'എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു, എന്നും നിന്റേത്' എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

അന്തരിച്ച തമിഴ് നടനും നിര്‍മ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. ഈ ദമ്പതികള്‍ക്ക് പ്രണവ്, വിസ്മയ എന്നീ രണ്ട് കുട്ടികളുണ്ട്.

മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം തരുണ്‍ മൂര്‍ത്തി സംവിധാനത്തില്‍ എത്തിയ 'തുടരും' ആണ്. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം തിയേറ്ററില്‍ കുതിക്കുകയാണ്.ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Ads by Google
Monday 28 Apr 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google