Friday, March 20, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Apr 2025 10.02 AM

മോഹൻലാൽ- ശോഭന എന്നീ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം; ചിത്രങ്ങളുമായി ബൃന്ദ മാസ്റ്റര്‍

-brinda-master-
photo-www.instagram.com/brinda_gopal/

വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് ജോഡികളായി എത്തിയ തുടരും വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ഹൗസ്ഫുളായി പ്രദർശനം തുടരുകയാണ്. 55ഓളം ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ച പ്രിയപ്പെട്ട താരജോഡികളെ വീണ്ടും ഒന്നിച്ചു കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകരും. ഇപ്പോഴിതാ, ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഡാൻസ് മാസ്റ്റർ ബ്രിന്ദ ഗോപാൽ.

‘മോഹൻലാൽ- ശോഭന എന്നീ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം വർഷങ്ങൾക്ക് ശേഷം ഒരു ഗാനം ചെയ്തു. രണ്ടുപേരും അടിപൊളിയാണ്. അവർ വളരെ നല്ലവരാണ്. ലാൽ സാർ അതിശയകരമായിരുന്നു, വളരെ സിമ്പിളായ വ്യക്തി. ശോഭന ഒരു നല്ല സുഹൃത്താണ്, ഞാൻ അവരുടെ നൃത്തത്തിന്റെയും അഭിനയത്തിന്റെയും വലിയ ആരാധികയാണ്. 20 വർഷങ്ങൾക്ക് ശേഷം ലാൽ സാറും ശോഭനയും ഒരുമിച്ച് ഒരു ഗാനത്തിൽ നൃത്തം ചെയ്തു. അവർ ഒരുമിച്ചെത്തിയപ്പോൾ ഗംഭീരമായിരുന്നു,’ ചിത്രങ്ങൾ പങ്കിട്ട് ബ്രിന്ദ മാസ്റ്റർ കുറിച്ചു.

തുടരും എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച പാട്ടുസീനിൽ നിന്നുള്ള ചിത്രങ്ങളാണിത്. എന്നാൽ ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടരും റിലീസിനു പിന്നാലെയാവും ഈ ഗാനം റിലീസ് ചെയ്യുക.

Ads by Google
Sunday 27 Apr 2025 10.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google