Friday, March 20, 2026 Last Updated 58 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 11.58 AM

‘നമ്മുടെ ചെക്കൻ സൂപ്പർ അല്ലേ, ഈ കോംബോ പൊളിക്കും; ചാക്കോച്ചനെ തേച്ച പോലെ തേക്കരുത് കേട്ടോ; നിവിന്‍ പോളിയ്ക്കൊപ്പമുള്ള അദിതി രവി ചിത്രത്തിന് പൊളി കമന്റുകള്‍

uploads/news/2025/04/777796/Untitled-3.jpg
Aditi Ravi and Nivin Pauly (Image Source: Instagram)

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് മലയാള സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ താരമാണ് നിവിൻ പോളി. വലിയൊരു ആരാധകവൃന്ദത്തെ തന്നെ താരം ഈ ഒരു സിനിമ കൊണ്ട് നേടി. പിന്നീടിങ്ങോട്ട് നിവിന്റെ കരിയര്‍ ഗ്രാഫില്‍ മികവുറ്റ കഥാപാത്രങ്ങള്‍ വന്നു. ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ നിവിനെന്ന താരത്തിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തി.
എന്നാല്‍ വലിയ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് താരത്തിന്റെ സ്റ്റാർഡും നഷ്ടപ്പെട്ടു പോയത്. സങ്കടത്തോടെ ഈ പരാജയം കണ്ട മലയാളികള്‍ ഇതിന്റെ കാരണമായി പറഞ്ഞത് താരം വേണ്ട രീതിയില്‍ തന്റെ ശരീരം ശ്രദ്ധിക്കുന്നില്ല, ഫിറ്റ്നെസ്സ് നിലനിര്‍ത്തുന്നില്ല എന്നുള്ളതൊക്കെയായിരുന്നു. എങ്കിലും താരത്തിന്റെ ഒരു സൂപ്പര്‍ഹിറ്റ് സിനിമയ്ക്കായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. എല്ലാവരുടെയും പരിഹാസത്തിനുള്ള മറുപടി എന്ന നിലയില്‍ കഴിഞ്ഞദിവസം താരം തന്റെ ഒരു പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയ്ക്കൊപ്പമുളള ചിത്രം പങ്കിട്ടിരിക്കുകയാണ് അദിതി രവി. ചിരിച്ച് സന്തോഷത്തോടെ നിവിന്‍ പോളിയ്ക്കൊപ്പം രസനിമിഷം പങ്കിടുന്ന ചിത്രമാണ് അതിഥി പങ്കിട്ടത്. ‘‘ബേബിഗേൾ... ഈ വ്യക്തിയെന്ന അമൂല്യ രത്നത്തിനൊപ്പം ജോഡിയാകാന്‍ കഴിഞ്ഞതില്‍ ശരിക്കും സന്തോഷം...’’ എന്ന് കുറിച്ചാണ് അദിതി ചിത്രം പങ്കിട്ടത്. ചിത്രത്തിന് വലിയൊരു സ്വീകാര്യതയും ആളുകള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നുണ്ട്.
‘ഏത് നടിക്കൊപ്പം ആണെങ്കിലും നിവിൻപോളി നല്ല മാച്ച്‌ ആണ്, മറുകരത്തില്‍ നില്‍ക്കുന്നത് ആരാണെങ്കിലും നമ്മുടെ ചെക്കൻ സൂപ്പർ അല്ലേ, ഈ കോംബോ എന്തായാലും പൊളിക്കും, ചാക്കോച്ചനെ തേച്ച പോലെ തേക്കരുത് കേട്ടോ...’ എന്നതടക്കമാണ് കമന്റുകള്‍. ഏതു സിനിമയിലാണ് നിവിൻ പോളിയും അദിതി രവിയും ഒരുമിക്കുന്നത് എന്ന കമന്റുകളിലൂടെ പലരും ചോദിക്കുന്നുണ്ട്.

നയൻതാരക്കൊപ്പം നിവിൻ പോളി ഒട്ടും മാച്ച്‌ അല്ല എന്ന പറഞ്ഞിട്ടുള്ളവര്‍ക്ക് മുന്നിലാണ് ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെ നിവിന്‍ തന്റെ മികവ് പ്രകടിപ്പിച്ചത്. സിനിമ റിലീസായപ്പോള്‍ പലരും ഇവരുടെ കോമ്പിനേഷനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചെങ്കിലും പലരും വീണ്ടും ആ ​ഓണ്‍ലൈന്‍ കെമിസ്ട്രി കാണാന്‍ ആഗ്രഹിക്കുന്നു എന്ന് തുറന്നു കുറിച്ചിട്ടുണ്ട്. കാമിയോ അപ്പിയറന്‍സ് ആയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം എന്ന സിനിമയിലെ നിവിന്‍ പോളിയുടെ കഥാപാത്രം തരംഗമായതാണ്. നിവിന്റെ ഹിറ്റ് സിനിമകള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Ads by Google
Saturday 26 Apr 2025 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google