Friday, March 20, 2026 Last Updated 55 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 12.54 PM

' ചുട്ട അടി കിട്ടാത്തതിന്റെ പ്രശ്‌നമാണ്, അയാളുടെ വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ' ; ആറാട്ടണ്ണനെതിരെ ഉഷ ഹസീന

actress, case

യൂട്യൂബറായ സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിെപ്പടുത്തി നടി ഉഷ ഹസീന. മാനസിക പ്രശ്‌നമുളള ഒരാളാണെന്ന തോന്നലിലാണ് ഇയാള്‍ക്കെതിരെ മുമ്പ് പ്രതിക്കരിക്കാതിരുന്നതെന്നും എന്നാല്‍ മലയാള സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഉഷ പറയുന്നു.

'ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാള്‍ മാനസികരോഗിയാണ് എന്നൊക്കെ. അപ്പോള്‍ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാല്‍, പിറ്റേദിവസം ഇയാള്‍ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാള്‍ പോസ്റ്റിട്ടിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. മാനസികപ്രശ്‌നമുണ്ടെങ്കില്‍ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാള്‍ നേരെയായാല്‍ പുറത്തുകൊണ്ടുവരൂ. അല്ലെങ്കില്‍ ഇയാള്‍ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.

ഭ്രാന്താണെന്ത് പറഞ്ഞ് ഇയാള്‍ക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കില്‍ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങള്‍ക്ക് അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്‌നമുണ്ടായാലും സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും', ഉഷ പറഞ്ഞു.

നേരത്തെ സന്തോഷ് വര്‍ക്കിക്കെതിരെ ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും നടിമാര്‍ക്ക് എതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീന പരാതിയില്‍ പറഞ്ഞിരുന്നു. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന തന്റ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Ads by Google
Saturday 26 Apr 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google