Friday, March 20, 2026 Last Updated 55 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 09.18 AM

' ഒരു അനുജനെ പോലെ ചേര്‍ത്ത് നിര്‍ത്തി ഈ യാത്രയില്‍ കൂടെ കൂട്ടിയതിന് തരുണ്‍ ചേട്ടന് നന്ദി' ; എഡിറ്റര്‍ ഷഫീഖ് വി ബി

thanks, to

മോഹന്‍ലാല്‍ നായകനായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയില്‍ അവസരം നല്‍കിയതിന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് നന്ദി അറിയിക്കുകയാണ് എഡിറ്റര്‍ ഷഫീഖ് വി ബി. എഡിറ്റര്‍ നിഷാദ് യൂസഫിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു ചിത്രത്തില്‍ ഷഫീഖ് വി ബി എത്തിയിരുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങ് ഘട്ടത്തില്‍ തരുണ്‍ നല്‍കിയ ഊര്‍ജം വളരെ വലുതായിരുന്നുവെന്ന് ഷഫീഖ് പറയുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേര്‍ത്ത് നിര്‍ത്തിയതിന്, തന്റെ 13 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാക്കിയതിന് നന്ദിയുണ്ടെന്നും ഷഫീഖ് വി ബി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'ചേട്ടനോട് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ സിനിമയുടെ ഏറ്റവും വലിയൊരു വിഷമഘട്ടത്തില്‍ ചേട്ടനെടുത്ത വലിയൊരു തീരുമാനം എനിക്ക് നല്‍കിയത് എന്റെ 13 വര്‍ഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് , അസിസ്റ്റന്റ് ഡയറക്ടര്‍ , അസിസ്റ്റന്റ് എഡിറ്റര്‍, ഓണ്‍ലൈന്‍ എഡിറ്റര്‍, ഫിലിം എഡിറ്റര്‍ ഇങ്ങനെയുള്ള എന്റെ ജീവിത യാത്രയില്‍, കഴിഞ്ഞ ദീപാവലി അന്ന് വൈകിട്ട് ചേട്ടന്‍ എനിക്ക് തന്ന അവസരം.

എന്റെ ജീവിതത്തില്‍ അത്രയും വലിയൊരു സന്തോഷ നിമിഷം അതിന് മുന്‍പ് ഉണ്ടായിട്ടില്ല. സിനിമയുടെ എഡിറ്റിങ്ങിന്റെ ഓരോ ഘട്ടത്തിലും ചേട്ടന്‍ എനിക്ക് നല്‍കിയ ഊര്‍ജം വളരെ വളരെ വലുതായിരുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും എന്നെ ചേര്‍ത്ത് നിര്‍ത്തി ഈ യാത്രയില്‍ കൂടെ കൂട്ടിയതിന് എന്നെ വിശ്വസിച്ചതിന് നന്ദി എന്റെ പ്രിയപ്പെട്ട തരുണ്‍ ചേട്ടന്,' ഷഫീഖ് വി ബി കുറിച്ചു.

Ads by Google
Saturday 26 Apr 2025 09.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google