Friday, March 20, 2026 Last Updated 54 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 08.39 AM

' ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന് നന്ദി' ; ' തുടരും' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

thanks, victory

മോഹന്‍ലാല്‍ നായകനായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളില്‍ പ്രതികരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹവും ഹൃദയം തൊട്ടുളള പ്രതികരണങ്ങളും തെന്ന ആഴത്തില്‍ സ്പര്‍ശിച്ചെന്നും സിനിമയെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ലാല്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

'തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എനിക്ക് പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി.

ഈ നന്ദി എന്റേത് മാത്രമല്ല. തങ്ങളുടെ സ്‌നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.

ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിര്‍മ്മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ കൂടുതലാണ്. അതാണ് യഥാര്‍ത്ഥ അനുഗ്രഹം. ഹൃദയപൂര്‍വ്വം എന്റെ നന്ദി.'

Ads by Google
Saturday 26 Apr 2025 08.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google