Friday, March 20, 2026 Last Updated 59 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 04.06 PM

സാമൂഹ്യമാധ്യമത്തിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

police,by

കൊച്ചി:സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പോലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പോലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പോലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നടിമാര്‍ക്കെതിരെ മുമ്പും സന്തോഷ് വര്‍ക്കി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തിരുന്നു. മറ്റ് നടിമാരോടും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്.

Ads by Google
Friday 25 Apr 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google