Friday, March 20, 2026 Last Updated 56 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 03.11 PM

ശ്ശോ... കൊതിപ്പിക്കല്ലേ, ഉപ്പിലിട്ട മാങ്ങയും ചാമ്പയ്ക്കയും രുചിയോടെ ആസ്വദിച്ച് അനു സിതാര, കൊതിയൂറും വീഡിയോ പങ്കിട്ട് താരം

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ അനുസിതാര പങ്കിടുന്ന വീഡിയോകളെല്ലാം വളരെപ്പെട്ടെന്ന് ശ്രദ്ധിക്ക​പ്പെടാറുണ്ട്. ഇ​പ്പോഴിതാ ഉപ്പിലിട്ട മാങ്ങയും ചാമ്പയ്ക്കയും കൊതിയോടെ ആസ്വദിക്കുന്ന വീഡിയോ പങ്കിടുകയാണ് താരം.
Anu Sithara
Anu Sithara (Image Source: Instagram)

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. 2013 ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതോടെ അനു സിതാര പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി.
തുടര്‍ന്ന് അനാർക്കലി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താന്‍ അനുവിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും നൃത്ത വീഡിയോകളും വീട്ടിലെ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഒരു തനിനാടന്‍ ഭക്ഷണം ആസ്വദിക്കുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ ഉപ്പിലിട്ട മാങ്ങയും ചാമ്പയ്ക്കയും സ്വാദോടെ ആസ്വദിക്കുന്ന അനുവിനെ കാണാം. മാങ്ങയും ചാമ്പയ്ക്കയും ഉപ്പിലിട്ടു വെച്ച രണ്ട് കുപ്പികള്‍ക്കരികില്‍ ഇരുന്ന് അവ കൈയിലെടുത്ത് നുണയുന്ന അനുസിതാരയെ വീഡിയോയിൽ കാണാം. ഉപ്പിലിട്ട മാങ്ങ കഴിക്കുന്ന അനുവിന്റെ മുഖഭാവം ഒന്ന് കാണേണ്ടതു തന്നെയാണ്. നാവില്‍ കൊതി പരത്തുന്ന അനു സിതാരയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റുകളുമായെത്തിയത്. ശ്രിന്ദ, ശിവദ, തുടങ്ങിയവരും ഉള്‍പ്പെടുന്നു. 'കൊതിപ്പിക്കല്ലേ, ആളുകളോടൊക്കെ ഇത്രയും വൈരാഗ്യമൊക്കെ കാണിക്കാവോ...' എന്നും തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോക്ക് കിട്ടുന്നത്.

Ads by Google
Friday 25 Apr 2025 03.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google