Friday, March 20, 2026 Last Updated 58 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 03.06 PM

പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട് ,പക്ഷേ അതേപ്പറ്റി എനിക്ക് ഒന്നും അറിയില്ല: സ്വപ്‌ന സുരേഷിനെക്കുറിച്ച് രേണു സുധി

denies, case

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ അറിയില്ലെന്ന് കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. രേണു സുധിയെപ്പറ്റി സ്വപ്ന സുരേഷ് നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി കൂടുതൽ ഒന്നും തനിക്ക് അറിയില്ലെന്ന് രേണു പറഞ്ഞത്. സ്വപ്ന സുരേഷിനെ അറിയില്ലേ എന്ന് മാധ്യമപ്രവർത്തകർ എടുത്തു ചോദിച്ചപ്പോൾ കേട്ടിട്ടുണ്ട് എന്നും എന്നാൽ അവർ പറഞ്ഞതിനെക്കുറിച്ച് അറിയില്ല എന്നും രേണു പറഞ്ഞു.

“അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ, പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്. പക്ഷേ അതേപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അവർ പറഞ്ഞതിനെപ്പറ്റിയുള്ള വിഷാദശാംശങ്ങൾ എനിക്ക് അറിയില്ല”.–രേണു സുധി പറഞ്ഞു

രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന സുരേഷ് എത്തിയത്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നും സ്വപ്ന സുരേഷ് കുറിച്ചു.

സ്വപ്‌ന സുരേഷിനെ പിന്തുണച്ചും വിമർശിച്ചും നിരവധിപ്പേര്‍ എത്തിയിരിന്നു. സ്വപ്‌ന പറഞ്ഞത് ശരിയാണ്, രേണുവിന്റെ പ്രവർത്തികൾ കാണുമ്പോൾ നാണക്കേട് തോന്നുന്നു എന്നാണ് ചിലർ കമന്റ്റ് ചെയ്തത് എന്നാൽ സ്വപ്ന സുരേഷിന്റെ കേസുകളും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഫോട്ടോകളും പങ്കുവച്ചുകൊണ്ട് നിരവധിപേർ സ്വപ്‌നയെ പരിഹസിച്ച് കമന്റുമായെത്തിയിരുന്നു.

Ads by Google
Friday 25 Apr 2025 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google