Friday, March 20, 2026 Last Updated 57 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 02.36 PM

മാര്‍ക്കോയ്ക്ക് ശേഷം ഗെറ്റ് സെറ്റ് ബേബി; ഇനി ഉണ്ണിമുകുന്ദന്റെ മാജിക് അല്‍ഫോണ്‍സ് പുത്രനുമൊത്ത്; എല്ലാം ഒത്തുവന്നാല്‍ ആരാധകരെ അറിയിക്കാമെന്ന് താരം

uploads/news/2025/04/777606/Untitled-6.jpg
Unni Mukundan about alphonse puthren movie (Image Source: X)

മലയാളത്തി​​ലെ യുവതലമുറയിലെ നായകന്മാരില്‍ മുന്‍നിരയിലാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിംഗായി മലയാള മനസ്സിലിടം പിടിച്ച ഉണ്ണിമുകുന്ദന്റെ സിനിമകള്‍ക്ക് വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെയാണ് ഉണ്ണി മുകുന്ദന്റെ തന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘മാര്‍ക്കോ’യിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയത്. മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലില്‍ ശ്രദ്ധ നേടിയ താരം നിഖില വിമലിനൊപ്പം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലാണ് പിന്നീടെത്തിയത്.
ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രനുമായി ഒന്നിക്കാൻ പോകുകയാണെന്നും സിനിമയുടെ ചർച്ചകള്‍ നടക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അല്‍ഫോണ്‍സിനൊപ്പമുള്ള ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ‘‘അല്‍ഫോണ്‍സ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രേമം ഇഷ്ടമല്ലേ, നിവിൻ പോളി ഫാൻസ്‌ അല്ലേ നിങ്ങള്‍ എല്ലാവരും. അല്‍ഫോൻസ് ആയി ചർച്ചകള്‍ നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാല്‍ സിനിമ ഉണ്ടാകും. നല്ല കാര്യം നടന്നാല്‍ ഉറപ്പായും നിങ്ങളുമായി പങ്കുവെക്കും...’’ ഉണ്ണിമുകുന്ദൻ പറഞ്ഞു. ബിഹൈൻഡ്‌ വുഡ്സ് തമിഴ് നടത്തിയ പരിപാടിയിലെ വേദിയില്‍ നിന്നുള്ള ഉണ്ണിമുകുന്ദന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ് ആകുകയാണ്. ആവേശത്തോടെയാണ് താരത്തിന്റെ പുതിയ അപ്ഡേറ്റ് ആരാധകര്‍ സ്വീകരിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ മാർക്കോ ഉണ്ടാക്കിയ ഓളം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന് നേടാനായിട്ടില്ല. വ്യത്യസ്ത രീതിയിലായിരുന്നു അടുത്ത കാലത്ത് ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പൃകള്‍. വിനയ് ഗോവിന്ദ് സംവിധാനത്തിലെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസുമാണ് സിനിമയുടെ നിർമാതാക്കള്‍.

Ads by Google
Friday 25 Apr 2025 02.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google