Friday, March 20, 2026 Last Updated 56 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 10.36 AM

‘‘പൂജയുടെ പകുതി കഴിവ് പോലും ആലിയയ്ക്കില്ല, കൂടുതല്‍ സുന്ദരിയും സെക്സിയും പൂജയാണ്; ഒരുകാലത്ത് ബോളിവുഡിലെ സെക്സ് സിംബലായിരുന്നു പൂജ...’’ രാഹുല്‍ ഭട്ട്

ഭട്ട് കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തിളങ്ങിയ സഹോദരിമാരാണ് പൂജ ഭട്ടും ആലിയ ഭട്ടും. ഇപ്പോഴിതാ പൂജയ്ക്കുള്ള പകുതി കഴിവ് ആലിയയ്ക്ക് ഇല്ലെന്നും കൂടുതല്‍ സുന്ദരിയും സെക്സിയും പൂജയാണെന്നും പറയുകയാണ് ഇവരുടെ സഹോദരന്‍ രാഹുല്‍ ഭട്ട്.
Pooja Bhatt, Alia Bhatt, Rahul bhatt
Rahul Bhatt on pooja and alia's acting caliber (Image Source: Instagram)

ബോളിവുഡ് ഒരുപാട് സെന്‍സേഷനല്‍ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് മഹേഷ് ഭട്ട്. പ്രശസ്തനായ ഫിലിംമേക്കറാണെങ്കില്‍ കൂടി പലപ്പോഴും മഹേഷ് ഭട്ടിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമായി മാറിയിട്ടുണ്ട്. അതിലൊന്ന് സ്വന്തം മകള്‍ കൂടിയായ പൂജ ഭട്ടിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നതായിരുന്നു. മഹേഷ് ഭട്ടിന്റെ മൂത്ത മകള്‍ പൂജ ഭട്ട് ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന നായികയാണ്. യുവാക്കളുടെ മനസില്‍ ഇടംനേടിയ താരം വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു.
പൂജയുടെ സഹോദരി ആലിയ ഭട്ടും ചേച്ചിക്ക് പിന്നാലെ സിനിമയിലെത്തിയതാണ്. ബോളിവുഡ് സുന്ദരിയായ ആലിയ ഭട്ടിന് വലിയ ആരാധക പിന്തുണയുണ്ട്. കൈനിറയെ സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ്. മഹേഷ് ഭട്ടിന്റെ പിന്തുണയോട് കൂടിയാണ് രണ്ട് പെണ്‍മക്കളും സിനിമയിലേക്ക് എത്തിയത്.
കിരണ്‍ ഭട്ടുമായുള്ള ആദ്യ വിവാഹത്തില്‍ മഹേഷ് ഭട്ടിനുണ്ടായ മക്കളാണ് പൂജ ഭട്ടും രാഹുല്‍ ഭട്ടും. പലരുമായി പ്രണയത്തിലായിരുന്ന മഹേഷ് ഭട്ട് ഒടുവില്‍ ബ്രീട്ടിഷ് നടിയായ സോണി റസ്ദാനുമായി ഇഷ്ടത്തിലായപ്പോള്‍ അവരുടെ കൂടെ ജീവിതം ആരംഭിച്ചു. ആദ്യ ഭാര്യയെ വേര്‍പ്പെടുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് മുസ്ലിം മതം സ്വീകരിച്ച ശേഷമാണ് സോണിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ജനിച്ച മക്കളാണ് ആലിയയും ഷഹീനും.
ഇപ്പോഴിതാ തന്റെ സഹോദരങ്ങളുമായും അവരുടെ പങ്കാളികളുമായുമുള്ള ബന്ധത്തെ കുറിച്ച്‌ മനസ് തുറന്ന് സംവിധായകൻ മഹേഷ് ഭട്ടിന്റെ മകനും ഫിറ്റ്നസ് ട്രെയ്നറുമായ രാഹുല്‍ ഭട്ട്.സഹോദരി ആലിയ ഭട്ടുമായി നല്ല ബന്ധത്തിലാണെന്നും ജീവിതത്തില്‍ വിജയിച്ച വ്യക്തിയാണ് ആലിയയെന്നും രാഹുല്‍ പറഞ്ഞു.
‘‘അവള്‍ക്ക് കഴിവുണ്ട്. എല്ലാവരും അവളോടൊപ്പമുണ്ട്. അവള്‍ക്ക് നന്നായി പി.ആർ ചെയ്യാനായി അറിയാം. ആലിയ നല്ലൊരു അമ്മയാണ്. രണ്‍ബീറിനെപ്പോലെ മികച്ചൊരു ഭർത്താവിനെയാണ് ആലിയയ്ക്ക് കിട്ടിയത്.
എന്നാല്‍ എന്റെ മൂത്ത സഹോദരിയും നടിയുമായ പൂജാ ഭട്ടാണ് അഭിനയത്തില്‍ ആലിയയേക്കാള്‍ മുന്നിലുള്ളത്. ആരാധകർക്കിടയില്‍ പൂജയുണ്ടാക്കിയ ഓളമൊന്നും സൃഷ്ടിക്കാൻ ആലിയയ്ക്ക് കഴിഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തില്‍ പൂജയുടെ പകുതി പോലും കഴിവ് ആലിയയ്ക്കില്ല. കൂടുതല്‍ സുന്ദരിയും സെക്സിയും പൂജയാണ്. പൂജയുടെ മുന്നില്‍ ആലിയ അത്ര പോരെന്നാണ് എന്റെ അഭിപ്രായം.
സഹോദരങ്ങളില്‍ ഏറ്റവും കഴിവുള്ള വ്യക്തിയും ഏറ്റവും ധാർമ്മിക ബോധമുള്ളതും പൂജയ്ക്കാണ്. അവരാണ് എന്റെ അച്ഛന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയത്. പൂജയുടെ താരപദവി ഞാൻ കണ്ടിട്ടുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ സെക്സ് സിംബലായിരുന്നു പൂജ...’’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രണ്‍ബീര്‍ കപൂര്‍ ഒരു നല്ല അച്ഛൻ ആണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഒരു നടനെന്ന നിലയില്‍ രണ്‍ബീറിനെ വിലയിരുത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറി. ‘‘എന്താണ് അഭിനയം, ആരാണ് നടൻ, ആരാണ് ആനിമല്‍, ആരാണ് കപൂർ എന്നതൊന്നും എനിക്ക് അറിയില്ല. അദ്ദേഹം ഒരു നല്ല അച്ഛനാണ്. അദ്ദേഹം തന്റെ മകളെ ഒരുപാട് സ്നേഹിക്കുന്നു. എന്നെ സംബന്ധിച്ച്‌ മറ്റൊന്നും പ്രധാനമല്ല...’’ രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ ഭട്ടിന്റെ തുറന്നു പറച്ചില്‍ ഭട്ട് കുടുംബത്തിലെ പരാമര്‍ശങ്ങള്‍ പിന്നെയും വാര്‍ത്തകളില്‍ നിറയ്ക്കുകയാണ്. പതിവു ​പോലെ ഇതിന്റെ പേരില്‍ അഭിപ്രായങ്ങളും ചര്‍ച്ചകളും പരാമര്‍ശങ്ങളും കമന്റുകളുമൊക്കെ നിറയുന്നുണ്ട്. ആലിയയാണോ പൂജയാണോ മികച്ച അഭിനേത്രി എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ചിലര്‍ രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുമ്പോള്‍ മറ്റ് ചിലര്‍ ഇതിനോട് വിയോജിക്കുന്നുമുണ്ട്.

Ads by Google
Friday 25 Apr 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google