Friday, March 20, 2026 Last Updated 54 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Apr 2025 01.26 PM

അടുത്ത ഏഴുജന്മത്തില്‍ പോലും ആ ഭീകരര്‍ ഇതുപോലെ ചെയ്യരുത്, അത്തരത്തിലുളള ശിക്ഷ കൊടുക്കണം: അനുപം ഖേര്‍

anupam-kher-

ചൊവ്വാഴ്ച രാത്രി കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് നടന്‍ അനുപം ഖേര്‍. ഖീകരര്‍ക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി എല്ലാവര്‍ക്കും ഒരു മാതൃകയാകുന്ന തരത്തില്‍ കഠിനമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

വിനോദസഞ്ചാരികളെ ഇത്തരത്തില്‍ കൊഹന്നൊടുക്കുന്നത് തികച്ചും പ്രാകൃതമാണെന്ന് അനുപം ഖേര്‍ വീഡിയോയില്‍ പറഞ്ഞു. വെടിയുതിര്‍ക്കുനന്തിന് മുമ്പ് ഇരകളോട് ആദ്യം അവരുടെ മതം ചോദിച്ചറിഞ്ഞു എന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം ഉദ്ദരിച്ചു. പഹല്‍ഗാമില്‍ സംഭവിച്ചതില്‍ വലിയ ദു:ഖമുണ്ട്. അമതസമയം അതിരുകളില്ലാത്ത രോഷവുമുണ്ട്. തന്റെ ജീവിതത്തിലുടനീളം പ്രത്യേകിച്ച് കശ്മീരി ിന്ദുക്കള്‍ക്ക് സംഭവിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. ദ കശ്മീര്‍ ഫയല്‍സ് ആ കഥയുടെ ചെറിയ ഭാഗം മാരതമായിരുന്നു. പക്ഷേ പലരും അത് പ്രചാരവേലയെന്ന് തളളിപ്പറയുകയാണുണ്ടായത്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീരില്‍ അവധിക്കാലം ചെലവഴിക്കാന്‍ വരുന്ന ആളുകശള കൊല്ലുന്നതിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ചിലപ്പോള്‍ വാക്കുകള്‍ക്ക് ശക്തിയില്ലാതാകുന്നു അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ ഇരിക്കുന്ന ആ സ്ത്രീയുടെ ചിത്രം എനിക്ക് മറക്കാന്‍ കഴിയില്ല. പല്ലവിയുമായുളള അഭിമുഖം ഞാന്‍ കേള്‍ക്കുകയായിരുന്നു. തന്നെയും കൊല്ലാന്‍ അവര്‍ ഭീകരരോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിക്ക് ഒരു സന്ദേശം കൈമാറാനാണ് ഭീകരര്‍ അവളോട് ആവശ്യപ്പെട്ടു.

ഇത് പ്രാകൃതത്തിനും അപ്പുറമാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും മുഴുവന്‍ സര്‍ക്കാരിനോടും ഞാന്‍ കൈകൂപ്പി ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തവണ ഭീകരരെ അടുത്ത ഏഴ് ജന്മങ്ങളില്‍ പോലും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവില്ലാത്ത വിധത്തിലുളള ഒരു പാഠം പഠിപ്പിക്കണം. ഭീകരരോട് ഒരു ദയയും ഉണ്ടാകരുത്.

ഇത് തെറ്റാണ്. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇങ്ങനെയൊരു പ്രവൃത്തി തെറ്റാണ്, എന്നാല്‍ നമ്മുടെ സ്വന്തം രാജ്യത്ത് ഇതുപോലൊരു കൂട്ടക്കൊല സംഭവിച്ചത് അങ്ങേയറ്റം തെറ്റാണെന്നുപറഞ്ഞുകൊണ്ടാണ് അനുപം ഖേര്‍ വീഡിയോ അവസാനിപ്പിച്ചത്.

Ads by Google
Thursday 24 Apr 2025 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google