Friday, March 20, 2026 Last Updated 56 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Apr 2025 12.07 PM

ഷൂട്ടിനിടയില്‍ മോശമായി പെരുമാറി, വെളളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വെച്ച്: ഷൈന്‍ ടോമിനെതിരെ നടി അപര്‍ണ ജോണ്‍സ്

actress, against

തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോ തന്നോടും മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി അപർണ ജോൺസ്. സൂത്രവാക്യം സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ചാണ് മോശമായി പെരുമാറിയത്. ലൈംഗിക ചുവയോടെ വളരെ മോശമായ രീതിയിലായിരുന്നു എന്നോട് സംസാരിച്ചത്. ഇക്കാര്യം ഷൂട്ടിനിടയിൽതന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നു. പരാതിയിൽ ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നു,'' നടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയ സമയത്ത് നടി വിന്‍സിയും മറ്റൊരു നടിക്കും സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ ആരോപണം. തുടര്‍ന്ന് സിനിമാ സംഘടനകള്‍ ഇടപെടുകയും പ്രശ്‌നം രമ്യതയില്‍ പറഞ്ഞ് പരിഹരിക്കുകയുമായിരുന്നു.

Ads by Google
Thursday 24 Apr 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google