Friday, March 20, 2026 Last Updated 58 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 04.40 PM

യാഷിനൊപ്പം ടോക്‌സിക്ക് സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് സുദേവ് നായര്‍; ചിത്രം പങ്കുവെച്ച് താരം

sudev-nair
photo-www.instagram.com/thesudevnair/

കന്നഡ സൂപ്പര്‍ താരം യാഷ് നായകനായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പിറന്നാള്‍ ആഘോഷിച്ച് നടന്‍ സുദേവ് നായര്‍. നായകന്‍ യാഷിനൊപ്പം കേക്ക് പങ്കിടുന്ന ചിത്രവും സുദേവ് പങ്കുവെച്ചു.

‘ഏറ്റവും മധുരമുളള പൈനാപ്പിള്‍, ചോക്ലേറ്റ് രുചികളില്‍ ഇന്നത്തെ സ്റ്റണ്ട് സംവിധാനം ചെയ്തതിന് യാഷിനും എന്റെ ടോക്‌സിക് ഫിലിം ക്രൂവിനും നനന്ദി. അദ്ദേഹത്തിന്റെ ഭക്ഷണക്രമം ലംഘിക്കാന്‍ എന്റെ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നിരുന്നാലും എന്റെ ജന്മദിന ആഴ്ചയില്‍ എനിക്ക് അത്തരം ഭക്ഷണ നിയന്ത്രണങ്ങളൊന്നുമില്ല ’എന്ന അടിക്കുറിപ്പോടെയാണ് സുദേവ് പിറന്നാള്‍ വിശേഷം പങ്കുവെച്ചത്.

പോസ്റ്റില്‍ ഗീതു മോഹന്‍ദാസിനെയും യാഷിനെയും രാജീവ് രവിയേയും ടാഗ് ചെയ്തു ചേര്‍ത്തിട്ടുണ്ട്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് സുദേവ് എത്തുക എന്നാണ് വിവരം. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സുദേവ് നായര്‍ നിരവധി മലയാള സിനിമകളില്‍ അഭനയിച്ചിട്ടുണ്ട്.

Ads by Google
Wednesday 23 Apr 2025 04.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google