Tuesday, March 24, 2026 Last Updated 22 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 05.35 PM

പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

terrorist

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നതായി സ്ഥിരീകരണം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കശ്മീരികളും രണ്ട് പേർ പാക്കിസ്ഥാനിലെ പഖ്‌തൂൺ വംശജരുമാണ്. ഭീകരർ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീൽ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു.

ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ 3.30 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കും.

അതേ സമയം ജമ്മു കശ്മീരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി.സംഭവത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു.

Ads by Google
Wednesday 23 Apr 2025 05.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google