Friday, March 20, 2026 Last Updated 55 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 03.58 PM

സില്‍ക്കിനെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് ; ഖുശ്ബു

-kushboo

ഒരു സ്റ്റാറിനെ കണ്ട് താന്‍ അമ്പരന്ന് ഇരുന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടതോടെയാണെന്ന് നടി ഖുശ്ബു. സില്‍ക്ക് സ്മിതയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവമാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. ഇത്രയും ഇന്റലിജന്റ് ആയ ഒരു സ്ത്രീയെ താന്‍ വേറെ കണ്ടിട്ടില്ല. അവരെ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് എന്നാണ് ഖുശ്ബു പറയുന്നത്.

‘എനിക്ക് എപ്പോഴും സില്‍ക്കിനോട് ആരാധനയാണ്. ഞാന്‍ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സില്‍ക്കിനെ കണ്ടപ്പോഴാണ്. ഞാന്‍ അന്ന് തമിഴില്‍ പുതിയ ആളാണ്. 1984ല്‍ ഞാനും അര്‍ജുനും ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല. അതില്‍ സില്‍ക്ക് സ്മിത വലിയൊരു റോള്‍ ചെയ്തിരുന്നു.

ഒരു ദിവസം സെറ്റില്‍ എല്ലാവരും മാഡം വരാന്‍ പോകുന്നു, മാഡം വരാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. സില്‍ക്ക് എത്തും മുമ്പെ തന്നെ ആളുകള്‍ മാഡം വരുന്നു എന്നു പറഞ്ഞ് ചെയര്‍ കൊണ്ടുവയ്ക്കുന്നു, അതില്‍ ടവ്വല്‍ വിരിക്കുന്നു, ടേബിള്‍ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവന്‍ അവരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

ആരാ ഈ മാഡം എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ. ഞങ്ങള്‍ തമ്മില്‍ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സില്‍ക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റ് ആയൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല’ എന്നാണ് ഖുശ്ബു പറയുന്നത്.

അതേസമയം, മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 1979ല്‍ ‘വണ്ടിചക്രം’ എന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ ബ്രേക്കായി മാറിയത്. 1996 സെപ്റ്റംബര്‍ 23ന് ആണ് സില്‍ക്ക് അന്തരിച്ചത്.

Ads by Google
Wednesday 23 Apr 2025 03.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google