Friday, March 20, 2026 Last Updated 54 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 02.18 PM

"പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ പോരെ;അനാവശ്യമായി വേണ്ടല്ലോ; എന്റെ പ്രതികരണം ഓള്‍റെഡി ആ വീഡിയോയില്‍ കണ്ടില്ലേ..." നസ്ലിൻ

ചെറിയ ചെറിയ റോളുകളിലൂടെ വന്ന് ഇന്നിപ്പോൾ മലയാള സിനിമ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമെനി നസ്ലിൻ ഗഫൂർ. സഹനടനായി തുടങ്ങിയെങ്കിലും പുതുതലമുറയിലെ നായക നിരയിൽ മുന്നിലാണ് നസ്ലിൻ. മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നസ്ലിന്റെ പുതിയ സിനിമയായ പ്രേമലു കേരളത്തിനകത്തും പുറത്തും സൂപ്പർഹിറ്റായിരുന്നു.
ഏറ്റവും ഒടുവിലായി നസ്ലിന്റെതായി തിയറ്ററില്‍ എത്തിയ ചിത്രം ആലപ്പുഴ ജിംഖാനയാണ് മികച്ച അഭിപ്രായം നേടുന്നുണ്ട്.
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നസ്ലിനെതിരെ ചില വിമർശനങ്ങള്‍ ഉയർന്നു. അപ്രതീക്ഷിതമായി ഒരു ആരാധകൻ വന്ന് തോളില്‍ കയ്യിട്ടപ്പോള്‍ നസ്ലിൻ അനിഷ്ടം പ്രകടിപ്പിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് വിമർശനം തുടങ്ങിയത്. രണ്ട് മൂന്ന് സിനിമ ഹിറ്റായപ്പോഴേക്കും നസ്ലിന് അഹങ്കാരമായി എന്നായിരുന്നു ചിലർ പറഞ്ഞത്.
ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കുകയാണ് നസ്ലൻ.
സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമർശനങ്ങള്‍ എങ്ങനെയാണ് കൈകര്യം ചെയ്യുന്നത് എന്നായിരുന്നു ഈ സംഭവത്തെ അടിസ്ഥാനമാക്കി ചോദിച്ചത്. പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ മാത്രമെ താൻ പ്രതീകരിക്കാറുള്ളൂവെന്നും ആ സംഭവത്തില്‍ താൻ ശരിയായ സമയത്ത് തന്നെ പ്രതികരിച്ചുവെന്ന് തോന്നുന്നു എന്നാണ് താരം പറഞ്ഞത്.
"പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ പോരെ. അനാവശ്യമായി പ്രതികരിക്കേണ്ടല്ലോ. എന്റെ പ്രതികരണം ഓള്‍റെഡി ആ വീഡിയോയില്‍ കണ്ടതാണല്ലോ. എനിക്ക് അതേ പറയാനുള്ളൂ. ശരിയായ സമയത്ത് പ്രതികരിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഞാൻ സോഷ്യല്‍മീഡിയ പോലുള്ള പ്ലാറ്റ്ഫോമില്‍ വന്ന് ഞാൻ പറയാതിരുന്നത്. അഹങ്കാരിയായി എന്നാണ് എല്ലാവരും പറയുന്നത്..." നസ്ലിൻ പറഞ്ഞു.
ദ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ സംഭവത്തെക്കുറിച്ച്‌ പറഞ്ഞത്.

സിനിമയുടെ പ്രൊമോഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് ഒരു ആരാധകൻ പെട്ടെന്ന് വന്ന് നസ്ലിൻ‌റെ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാൻ ശ്രമിച്ചത്. എന്നാല്‍‌ അസ്വസ്ഥനായ നസ്ലിൻ ഉടൻ തന്നെ ടാ വിടെടാ വിടെടാ എന്ന് പറഞ്ഞ് കൈ തട്ടി മാറ്റി നടന്നുപോയി. ഈ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായി. നസ്ലിന്റെ പ്രവർത്തിയെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തി. സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ച്‌ നസ്ലിന്റെ തോളില്‍ കയ്യിട്ട യുവാവും രംഗത്തെത്തി.
നസ്ലിനെ ബലം പ്രയോഗിച്ച്‌ നിർത്തി ഫോട്ടോ എടുക്കാനല്ല നോക്കിയതെന്നും കൂട്ടുകാരൻ എന്ന നിലയ്ക്കാണ് നസ്ലിനെ കാണുന്നത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. "നസ്ലിനെ ബലം പ്രയോഗിച്ച്‌ നിർത്തി ഫോട്ടോ എടുക്കാൻ നോക്കിയതല്ല. ബലം പ്രയോഗിക്കേണ്ട കാര്യമില്ലല്ലോ. മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കില്‍ സാറെ എന്നോ ഇക്കാ എന്നോ വിളിച്ച്‌ തോളില്‍ കയ്യിടാം. നമ്മുടെ പ്രായം തന്നെ ആകുമ്പോൾ തോളില്‍ കയ്യിട്ടു. കൂട്ടുകാരൻ എന്ന നിലയ്ക്കാണ് ഫോട്ടോ എടുക്കാൻ നോക്കിയത്.
ഞാൻ തോളില്‍ കയ്യിടുന്നത് പുള്ളിക്ക് എന്തുകൊണ്ടാണ് ഇഷ്ടം ആവാതിരുന്നത് എന്ന് മനസ്സിലായില്ല. കൂട്ടുകാരൻ എന്ന നിലയ്ക്കല്ലാതെ പുള്ളിയെ കാണാൻ പറ്റില്ല. അല്ലെങ്കില്‍ സഹോദരൻ നമ്മളെക്കാളും ചേട്ടനൊക്കെ ആണെങ്കില്‍ ഷേയ്ക്ക് ഹാൻഡ് കൊടുക്കാം. പെട്ടെന്നൊരു ആവേശത്തില്‍ പുള്ളിയുടെ തോളില്‍ കയ്യിട്ടു. നസ്ലിനോട് വെറുപ്പില്ല. നസ്ലിനോട് വെറുപ്പുണ്ടെങ്കില്‍ ആ പടം കാണാൻ പോകേണ്ട കാര്യമില്ലല്ലോ.
ഞാൻ ഇപ്പോഴും നസ്ലിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. നസ്ലിനോട് ഒരു വെറുപ്പുമില്ല, നസ്ലിൻ എന്തിനാണ് കൈ തട്ടിയതെന്ന് അറിയില്ല..."യുവാവ് പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെയും ധാരാളം കമന്റുകള്‍ വന്നു. നസ്ലിൻ ചെയ്തതില്‍ തെറ്റില്ലെന്നാണ് ഭൂരിഭാഗവും പറഞ്ഞത്.

Ads by Google
Wednesday 23 Apr 2025 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google