Friday, March 20, 2026 Last Updated 0 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Apr 2025 06.43 PM

"പ്രഭാസ് എന്റെ മകനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു; സെറ്റില്‍ മോശമായി പെരുമാറുന്നതോ ശബ്ദം ഉയർത്തുന്നതോ കണ്ടിട്ടില്ല..."സെറീന വഹാബ്

uploads/news/2025/04/777061/1000443849.jpg
Zarina wahab about prabhas (Image Source: Youtube)

മലയാളികൾക്ക് ഏറെ പരിചിതമായ മുഖമാണ് സെറീന വഹാബിന്റേത്. പഴയകാല മലയാള സിനിമകളിൽ സെറീന എന്ന നായികയുടെ മുഖം പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഹിന്ദി സിനിമകളിലും റൊമാന്റിക് ഹീറോയിനായിരുന്നു സെറീന.
ഒരു കാലഘട്ടത്തിന് ശേഷം താരം അമ്മ വേഷത്തിലും തിളങ്ങി. അന്നുമിന്നും തെന്നിന്ത്യൻ സിനിമകളിലും ഹിന്ദി സിനിമകളിലും സീരിയലുകളിലും സജീവമാണ് സെറീന.
ഇപ്പോഴിതാ നടൻ പ്രഭാസിനെക്കുറിച്ചു പറയുകയാണ് സെറീന വഹാബ്. പ്രഭാസിനെപ്പോലെ മറ്റാരും ഉണ്ടാകില്ലെന്നും പ്രഭാസിന്റെ ഓഫ്‌സ്‌ക്രീനിലെ പെരുമാറ്റം കണ്ടതിനുശേഷം, അദ്ദേഹം ശരിക്കും തന്റെ മകനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതായി താരം പറഞ്ഞു.
"പ്രഭാസിനെപ്പോലെ ആരും ഉണ്ടാകില്ല. വളരെ നല്ല വ്യക്തിയാണ്, എന്റെ അടുത്ത ജന്മത്തില്‍ എനിക്ക് രണ്ട് ആണ്‍മക്കള്‍ വേണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. സൂരജും പ്രഭാസും. വളരെ സ്നേഹമുള്ള വ്യക്തിയാണ്.
പ്രഭാസിന് യാതൊരു തരത്തിലുള്ള അഹങ്കാരവുമില്ല. സെറ്റിലുള്ള എല്ലാവർക്കും അദ്ദേഹം കൈ കൊടുക്കാറുണ്ട്. അത് ചെയ്യേണ്ടതില്ല, എന്നിട്ടും പ്രഭാസ് അങ്ങനെ ചെയ്യാറുണ്ട്. സ്വന്തം ഷോട്ടല്ലാത്തപ്പോഴും അദ്ദേഹം മുഴുവൻ സമയവും സെറ്റില്‍ തന്നെയായിരിക്കും. വാഹനത്തിലേക്കൊന്നും പോകാറില്ല. പ്രഭാസിനൊപ്പം ജോലി ചെയ്യേണ്ടിവരുമെന്ന് കരുതി ഞാൻ വളരെ പരിഭ്രാന്തനായിരുന്നു. എന്നാല്‍ പ്രഭാസ് വളരെ കംഫർട്ടബിളാക്കി.
തന്റെ നായികമാരോടും നല്ല രീതിയിലാണ് പെരുമാറുന്നത്. ആളുകളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും. അദ്ദേഹം സെറ്റില്‍ മോശമായി പെരുമാറുന്നതോ ആരോടെങ്കിലും ശബ്ദം ഉയർത്തുന്നതോ കണ്ടിട്ടില്ല..." സെറീന വഹാബ് പറഞ്ഞു.
തന്റെ ആദ്യ ഹൊറർ ചിത്രമായ ദി രാജ സാബില്‍ പ്രഭാസിനൊപ്പമാണ് സെറീന അഭിനയിച്ചത്. ലെഹ്രെൻ റെട്രോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്.

Ads by Google
Tuesday 22 Apr 2025 06.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google