Friday, March 20, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Apr 2025 03.11 PM

‘എന്റെ സണ്‍ഷൈന് പിറന്നാള്‍ ആശംസകള്‍’; കാമുകനെ പരിചയപ്പെടുത്തി ഷഹീന്‍ ഭട്ട്; അനുഗ്രഹിച്ച് സഹോദരി ആലിയ ഭട്ട്

shaheen-bhatt
photo-www.instagram.com/shaheenb

കാമുകനെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ടിന്റെ സഹോദരിയും മഹേഷ് ഭട്ട്- സോണിയ റാസ്ദാന്‍ ദമ്പതികളുടെ മകളുമായ ഷഹീന്‍ ഭട്ട്. ഇന്‍സ്റ്റഗ്രാമില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് പ്രിയതമനെ ഷഹീന്‍ പരിചയപ്പെടുത്തിയത്. ഫിറ്റ്‌നസ് കോച്ച് ഇഷാന്‍ മെഹ്‌റയാണ് ഷഹീന്റെ കാമുകന്‍.

‘എന്റെ സണ്‍ഷൈന് പിറന്നാള്‍ ആശംസകള്‍’ എന്ന ക്യാപ്ഷനൊപ്പം ഇഷാനൊപ്പമുളള സെല്‍ഫി ചിത്രങ്ങള്‍ ഷഹീന്‍ പങ്കുവെച്ചു. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകളുമായെത്തുന്നത്.

shaheen-bhatt

പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ആലിയ കുറിച്ചത് പൂജാ ഭട്ട് ഹാര്‍ട്ട് ഇമോജി പങ്കുവെച്ചപ്പോള്‍ റെഡ് ഹാര്‍ട്ട് ഇമോജിയാണ് അനന്യ പാണ്ഡെ കമന്റ് ചെയ്തത്. എന്റെ ദൃഢമായ ഒരു ആലിംഗനത്തോടുകൂടി അദ്ദേഹത്തെ ആശംസ അറിയിക്കൂ എന്നാണ് നീതു കപൂര്‍ കുറിച്ചത്. വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, പരിണീതി ചോപ്ര, തുടങ്ങിയവരും പോസ്റ്റ് ലൈക്ക് ചെയ്തു.

Ads by Google
Tuesday 22 Apr 2025 03.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google