Friday, March 20, 2026 Last Updated 29 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Apr 2025 10.47 AM

എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ചിരിയിലും കണ്ണീരിലും സ്ഥിരം സാന്നിധ്യമായിരുന്നവള്‍; നവ്യയെക്കുറിച്ച് സഹോദരന്‍

navya-nair
photo-www.instagram.com/navyanair143/

തിരിച്ച് വരവിലും പ്രേക്ഷകർ ഏറ്റെടുത്ത താരമായിരുന്നു നടി നവ്യ നായർ. കലോത്സവ വേദികളാണ് നടിയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. 2001ൽ ഇഷ്ടം സിനിമയിൽ ദിലീപിന്റെ നായികയായി അരങ്ങേറിയശേഷം വളരെ പെട്ടന്നായിരുന്നു മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലേക്കുള്ള താരത്തിന്റെ വളർച്ച. പത്ത് വർഷത്തിനുള്ളിൽ മലയാളത്തിലും തമിഴിലും കന്നഡയിലുമായി പത്തോളം സിനിമകൾ താരം ചെയ്തു.

ഇരുപതുകളുടെ തുടക്കത്തിലാണ് നവ്യ നന്ദനത്തിലെ ബാലമണിയേയും മഴത്തുള്ളിക്കിലുക്കത്തിലെ സോഫിയേയുമെല്ലാം കൈ അടക്കത്തോടെ അവതരിപ്പിച്ചതെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. പ്രായത്തേക്കാൾ കവിഞ്ഞ പക്വത പ്രവർത്തിയും സംസാരത്തിലും തീരുമാനങ്ങളിലുമെല്ലാം അന്നേ നവ്യയ്ക്കുണ്ടായിരുന്നു. 2010ൽ വിവാഹിതയായതോടെയാണ് നടിയുടെ കരിയറിൽ ​ഗ്യാപ് വീണത്. വിവാഹശേഷം മൂന്ന് സിനിമകളിൽ നവ്യ അഭിനയിച്ചു.

പക്ഷെ അവ വേണ്ടത്ര വിജയം നേടിയില്ല. അതുകൊണ്ട് തന്നെ 2014നുശേഷം നവ്യയെ മലയാളികൾ സിനിമയിൽ കണ്ടിട്ടില്ല. എന്നാൽ 2021 മുതൽ എല്ലാ വർഷവും നടിയുടെ ഒരു സിനിമയെങ്കിലും തിയേറ്ററിൽ എത്തുന്നുണ്ട്. കരിയർ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് താരം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കേരളത്തിലാണ് ഇപ്പോൾ നടിയുടെ താമസം. മകനേയും ഇവിടെയാണ് നടി പഠിപ്പിക്കുന്നത്.

നവ്യയെപ്പോലെ തന്നെ താരത്തിന്റെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ നവ്യയുടെ സഹോദരൻ രാഹുൽ തന്റെ സഹോദരി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറയുന്നു. ഈസ്റ്റർ ആശംസകൾ നേർന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് സഹോദരിയെ കുറിച്ച് രാഹുൽ വാചാലനായത്. ഇതുവരെയുള്ള തന്റെ ജീവിതത്തിലെ എല്ലാ അവസ്ഥകളിലും തനിക്ക് ഒപ്പം നിന്നത് നവ്യ മാത്രമാണെന്നാണ് സഹോദരൻ രാഹുൽ‌ കുറിച്ചത്.

നവ്യയുടെ കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന വീഡിയോയും കുറിപ്പിനൊപ്പം രാഹുൽ പങ്കുവെച്ചു. എല്ലാ ഉയർച്ചയിലും താഴ്ചയിലും ഓരോ ചിരിയിലും കണ്ണീരിലും. നീ എന്റെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്റെ സഹോദരി... എന്നേക്കും. രക്തം കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും... ഈസ്റ്റർ ആശംസകൾ എന്നാണ് രാഹുൽ കുറിച്ചത്. ​ഗ്രാറ്റിറ്റ്യൂഡ്, സഹോദരി, ഫോർ എവർ ബോണ്ട്, മൈ പേഴ്സൺ തുടങ്ങിയ ഹാഷ്ടാ​ഗുകളും കുറിപ്പിനൊപ്പം രാ​ഹുൽ ചേർത്തിട്ടുണ്ട്.

Ads by Google
Tuesday 22 Apr 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google