Friday, March 20, 2026 Last Updated 29 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Apr 2025 01.28 PM

വിവാദപരാമര്‍ശങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ കോലാപ്പൂര്‍- കാമാഖ്യ പുണ്യ ശക്തിപീഠങ്ങൾ സന്ദർശിച്ച് ജ്യോതിക; കൂട്ടിന് സൂര്യയും- ചിത്രം ട്രെന്‍ഡിംഗ്

uploads/news/2025/04/776886/Untitled-6.jpg
Jyotika and Suriya (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമാലോകത്തെ മാതൃകാ താരദമ്പതിമാരാണ് ജ്യോതികയും സൂര്യയും. പ്രണയിച്ച് വിവാഹം ചെയ്ത ഇവര്‍ രണ്ടാളും കരിയറിലും സ്വകാര്യ ജീവിതത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്നു എന്നുള്ളത് തന്നെയാണ് മറ്റുള്ള താരദമ്പതിമാരില്‍ ഇവരെ വേറിട്ട് നിര്‍ത്തുന്നത്. ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക പിന്നീട് തമിഴ്, മലയാളം ഭാഷകളിലും സജീവമായ താരമാണ്. തമിഴിന്റെ സിംഗമായി സൂപ്പര്‍താരപദവി അലങ്കരിക്കുന്ന താരമാണ് സൂര്യ. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും പിന്തുണ നല്‍കിയുമാണ് ഈ താരദമ്പതിമാര്‍ തിളങ്ങി നില്‍ക്കുന്നത്.
ആരാധകര്‍ ഏറെയിഷ്ടപ്പെട്ടിരുന്ന ജ്യോതിക പക്ഷേ അടുത്തിടെയായി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ട്. ചെന്നെെ വിട്ട് മുംബെെയിലേക്ക് ജ്യോതികയും സൂര്യയും താമസം മാറിയ ശേഷം തമിഴ് സിനിമാ ലോകത്തെ വിലകുറച്ച് കാണുന്നു, താരങ്ങളെ പരിഹസിക്കുന്നു എന്നെല്ലാം താരത്തിനെതിരെ ആരോപണമുണ്ട്. വിവാദങ്ങള്‍ക്കെതിരെ ജ്യോതിക വിശദീകരണങ്ങളൊന്നും നല്‍കാറില്ല. തന്റെ സന്തോഷം നിറഞ്ഞ ജീവിതത്തിലൂടെയാണ് താരം അതിനെല്ലാം മറുപടി നല്‍കുന്നത്.
ഇപ്പോഴിതാ ഭര്‍ത്താവ് സൂര്യക്കൊപ്പം ക്ഷേത്ര ദ​ർശനം നടത്തിയ ഫോട്ടാകള്‍ പങ്കിട്ടിരിക്കുകയാണ് ജ്യോതിക. ക്ഷേത്രത്തിനു മുന്നില്‍ രണ്ടാളും നില്‍ക്കുന്ന സെല്‍ഫി ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘‘ശുഭകരമായ പുതുവത്സരത്തിൽ കോലാപ്പൂർ മഹാലക്ഷ്മിയുടെയും കാമാഖ്യയുടെയും പുണ്യ ശക്തിപീഠങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം...എന്റെ അടുത്ത സിനിമ ആരംഭിക്കുന്നു... നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എപ്പോഴും നന്ദി...’’ എന്നാണ് നിറചിരിയോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ജ്യോതിക കുറിച്ചത്.

വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതി​നിടെ താരം പങ്കിട്ട ചിത്രത്തിന് പ്രശംസ കമന്റുകളും കുറിക്കുന്നുണ്ട് ആരാധകര്‍. ‘സമാധാന പരമായ ചിരിയും, ആത്മവിശ്വാസവും, സ്വന്തം പുരുഷൻ ഒപ്പമുണ്ട്. നിരന്തരം ഷെയിംമിം​ഗും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹേറ്റേഴ്സിനുള്ള മുഖത്തടിയാണിത്, സൂര്യ ജ്യോതികയോട് കാണിക്കുന്ന സ്നേഹവും പരി​ഗണയും കണ്ടാല്‍ മതി​യല്ലോ’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ജ്യോതിക മറുപടി നൽകേണ്ടതുണ്ടെന്ന് കുറിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.
ചെന്നൈയില്‍ നിന്ന് താമസം മാറിയ ശേഷം ജ്യോതികയ്ക്ക് മാറ്റങ്ങള്‍ വന്നുവെന്നും താരമാക്കി മാറ്റിയ തെന്നിന്ത്യൻ സിനിമാ ലോകത്തെ നിന്ദിക്കുന്നെന്നുമാണ് കൂടുതല്‍ കേള്‍ക്കുന്ന വാദങ്ങള്‍. ജ്യോതിക വല്ലാതെ മാറിയെന്നും അഹങ്കാരിയായെന്നും ആരോപണങ്ങളുണ്ട്.
കഴിഞ്ഞ ദിവസം നടി സിമ്രാൻ നടത്തിയ ആരോപണം ഇതിന് ആക്കം കൂട്ടി. സഹപ്രവർത്തകയായി നടിയോട് അവർ ചെയ്ത റോളിൽ തന്റെ അഭിപ്രായം പറഞ്ഞതായിട്ടാണ് സിമ്രാന്‍ പറഞ്ഞത്. ‘ആന്റി റോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലതാണതെന്നാണ് ആ നടി നൽകിയ മറുപടി. ഇത് ‍ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇൻസെൻസിറ്റീവായ മെസേജ് ആണത്’ എന്നാണ് സിമ്രാൻ പറഞ്ഞത്. എന്നാല്‍ സിമ്രാൻ നടിയുടെ പേര് പറഞ്ഞിരുന്നില്ല. പക്ഷേ ജ്യോതികയാണിതെന്ന് ഭൂരിഭാ​ഗം പേരും അനുമാനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജ്യോതികയ്ക്കെതിരെയുള്ള വിമര്‍ശനങ്ങളും കൂടിയിട്ടുണ്ട്.

Ads by Google
Monday 21 Apr 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google