Friday, March 20, 2026 Last Updated 0 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Apr 2025 02.05 PM

നടി പാവനി റെഡ്ഡിയും ആമിറും വിവാഹിതരായി

actress, fame

നടിയും ബിഗ് ബോസ് താരവുമായ പവാനി റെഡ്ഡി വിവാഹിതയായി. ഡാൻസറും കൊറിയോഗ്രാഫറുമായ ആമിർ ആണ് വരൻ. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇടയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബിഗ് ബോസ് തമിഴ് സീസൺ 5ൽ മത്സാർഥിയായിരുന്നു, പിന്നീട് വൈൽഡ് കാർഡ് എൻട്രിയായി ആമിർ ഷോയിൽ ചേർന്നു. ഇരുവരും സൗഹൃദത്തിലായി. പരിപാടിക്കിടയിൽവച്ചാണ് പവാനിയോട് ആമിർ വിവാഹാഭ്യർഥന നടത്തുന്നത്. ബിഗ് ബോസിൽ നിന്നും പുറത്തുപോയതിനുശേഷവും ഇരുവരും വേർപിരിയാത്തവരായി തുടർന്നു. ബിബി ജോഡിഗള്‍ സീസൺ 2 എന്ന റിയാലിറ്റി ഷോയിലും ഇവർ ഒന്നിച്ചെത്തുകയും ആ സീസണിലെ വിജയികളാകുകയും ചെയ്തു.

പവാനിയുടേത് ഇത് രണ്ടാം വിവാഹമാണ്. തെലുങ്ക് നടൻ പ്രദീപ് കുമാർ ആണ് ആദ്യ ഭർത്താവ്. 2017 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്കുശേഷം പ്രദീപ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Ads by Google
Monday 21 Apr 2025 02.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google