Friday, March 20, 2026 Last Updated 26 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Apr 2025 01.55 PM

' പ്രൊമോഷനുമായി സഹകരിക്കുന്നില്ല, വിവാദം സിനിമയെ പ്രതികൂലമായി ബാധിച്ചു' ; ഷൈന്‍ ടോമിനും വിന്‍സിക്കും എതിരെ നിര്‍മാതാവ്‌

producer, and

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സി അലോഷ്യസിനും എതിരെ സൂത്രവാക്യം സിനിമ നിര്‍മാതാവ്. സിനിമയിലെ പ്രധാന താരങ്ങളായ വിന്‍സിയും ഷൈനും പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്നും വിവാദം സിനിമയെ പ്രതികൂലമായി ബാധിച്ചു എന്നുമാണ് നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗോളയുടെ ആരോപണം. സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍മാതാവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം സൂത്രവാക്യം സിനിമയുടെ ഈസ്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഇരുതാരങ്ങളും ഇത് പങ്കുവയ്ക്കാന്‍ പോലും തയ്യാറായില്ലെന്നും നിര്‍മാതാവ് ആരോപിച്ചു. അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റം നേരിട്ടെന്ന വിഷയത്തില്‍ വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുന്‍പാകെ പരാതി നല്‍കിയിട്ടില്ലെന്നും നിര്‍മാതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍, പ്രശ്‌നങ്ങളെ കുറിച്ച് സെറ്റില്‍ ഉണ്ടായിരുന്നവരുമായി പങ്കുവച്ചിരുന്നു എന്ന് വിന്‍സി പറഞ്ഞതായും നിര്‍മാതാവ് ചൂണ്ടിക്കാട്ടുന്നു. വിവാദവുമായി ബന്ധപ്പെട്ട് വിന്‍സിയുമായി സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയാണ് ഹൈദരാബാദ് സ്വദേശിയായ നിര്‍മാതാവിന്റെ പ്രതികരണം. മോശം അനുഭവം നേരിട്ടതിനെ കുറിച്ച് വിന്‍സി ആരോടും പങ്കുവച്ചിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണം.

മറ്റ് വിഷയങ്ങളെ കുറിച്ച് അറിയില്ല പക്ഷേ , എന്റെ സിനിമയെ വിവാദങ്ങള്‍ ബാധിച്ചു കഴിഞ്ഞു. ലഹരി മരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയത്തെ കുറിച്ച് അറിയില്ല. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചാണ് സൂത്രവാക്യം എന്ന സിനിമയുടെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ വിവാദങ്ങള്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും നിര്‍മാതാവ് ആരോപിച്ചു.

Ads by Google
Monday 21 Apr 2025 01.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google