Friday, March 20, 2026 Last Updated 29 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Apr 2025 01.00 PM

​ഡൈവോഴ്സ് അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ്ണവിരാമം; 18-ാം വിവാഹവാര്‍ഷികത്തില്‍ അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമുള്ള ഡാഷിംഗ് സെല്‍ഫിയുമായി ഐശ്വര്യ റായ് ബച്ചന്‍

ബോളിവുഡിന്റെ സൂപ്പര്‍താരദമ്പതിമാരാണ് ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും. ഇവര്‍ പിരിയാനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഇടയ്ക്ക് വന്നെങ്കിലും ഇപ്പോഴിതാ തങ്ങളുടെ 18-ാം വിവാഹവാര്‍ഷികത്തില്‍ ഫാമിലി സെല്‍ഫി പങ്കിട്ടിരിക്കുകയാണ് ഐശ്വര്യ.
Aishwarya Rai Bachchan, Abhishek Bachchan, Aiswarya abhushek 18th wedding anniversary
Aiswarya, abhishek and aradhya (Image Source: Instagram)

ലോക സുന്ദരി പട്ടം നേടിയ ശേഷം ബോളിവുഡിന്റെ താരറാണിയായി മാറിയ അഭിനേത്രിയാണ് ഐശ്വര്യറായ്. ബച്ചന്‍ കുടുംബത്തില്‍ നിന്നെത്തി ബിഗ് സ്ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്ത ജൂനിയര്‍ ബച്ചനാണ് അഭിഷേക്. ഇവരുടെ രണ്ടാളുടെയും ഓണ്‍ സ്ക്രീന്‍ കെമസ്ട്രി റിയല്‍ ലൈഫിലും പടര്‍ന്നപ്പോള്‍ ആരാധകരത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. പ്രണയവും ഡേറ്റിംഗുമൊക്കെ കഴിഞ്ഞ് ജീവിതത്തില്‍ ഒന്നായ താരദമ്പതിമാര്‍ക്ക് അന്നുമിന്നും ആരാധകര്‍ ഏറെയാണ്. ഇവരുടെ ഏകമകള്‍ ആരാധ്യയും കുഞ്ഞുനാള്‍ മുതലേ തിളങ്ങി നിന്ന താരപുത്രിയാണ്.
ഇക്കഴിഞ്ഞ നാളുകളില്‍ ഐശ്വര്യയും അഭിഷേകും തമ്മില്‍ വേര്‍പിരിയാനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ​സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ചിത്രങ്ങളിലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വരാതിരുന്നതും പൊതുചടങ്ങുകളില്‍ ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരുന്നതുമൊക്കെ സംശയം കൂടിക്കൂടി വരാനുള്ള കാരണങ്ങളായി.
എന്നാല്‍ ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങളുഗ കാറ്റില്‍പറത്തി തങ്ങളുടെ 18-ാം വിവാഹവാര്‍ഷികത്തില്‍ ഒരുമിച്ചുള്ള ഫാമിലി സെല്‍ഫി പങ്കിട്ടിരിക്കുകയാണ് താരദമ്പതിമാര്‍. ഒരു വൈറ്റ് ഹാര്‍ട്ട് ഇമോജിയ്ക്കൊപ്പമാണ് ഐശ്വര്യ അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. ചിത്രത്തില്‍ ഒരു കൈ കൊണ്ട് ആരാധ്യയെയും മറുകൈ കൊണ്ട് ഐശ്വര്യയെയും അഭിഷേക് ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. നിറഞ്ഞ ചിരിയോടെ മൂന്നാളും പോസ് ചെയ്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ചിത്രത്തില്‍ വൈറ്റ് കോസ്റ്റ്യൂമിലാണ് മൂന്നാളും. ഐശ്വര്യയുടെ റെഡ് ലിപ്സ്റ്റിക്കിന് ചേരുന്ന റെഡ് ഫ്രെയിം കണ്ണടയാണ് അഭിഷേക് ധരിച്ചിരിക്കുന്നത്. റെഡ് ഹാര്‍ട്ട് ഇമോജിയാണ് ഈ പോസ്റ്റിന് അമിതാഭ് ബച്ചന്‍ നല്‍കിയ കമന്റ്.
ബച്ചന്‍ കുടുംബത്തിന്റെ ഫാമിലി സെല്‍ഫി കണ്ടതോടെ കമന്റ് ബോക്സ് നിറയ്ക്കുകയാണ് ആരാധകര്‍. ‘ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ, നിങ്ങളെ മൂന്നു പേരെയും ഒറ്റ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം, നിങ്ങൾ ഒരുമിച്ച് വളരെ മനോഹരമാണ്...’ എന്നതടക്കമാണ് കമന്റുകള്‍.

പൂനെയിൽ നടന്ന തന്റെ കസിൻ ശ്ലോക ഷെട്ടിയുടെ സഹോദരന്റെ വിവാഹത്തിൽ ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയും പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബണ്ടി ഔർ ബാബ്ലി എന്ന ചിത്രത്തിലെ കജ്രാ രേ എന്ന ഗാനത്തിന് ഐശ്വര്യയും അഭിഷേകും ആരാധ്യയും ചുവടു വച്ചത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
കരിയറിലും രണ്ടുപേരും തിളങ്ങുന്നുണ്ട്. ഐശ്വര്യ റായ് ബച്ചൻ അവസാനമായി കണ്ടത് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: II എന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ആമസോൺ പ്രൈമിന്റെ ഒറിജിനൽ ആയ ബി ഹാപ്പിയിലാണ് അഭിഷേക് ബച്ചൻ അവസാനമായി അഭിനയിച്ചത്.

Ads by Google
Monday 21 Apr 2025 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google