Tuesday, March 24, 2026 Last Updated 23 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Apr 2025 12.52 PM

കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവം: ദുരൂഹത ഒഴിയാതെ വീട്

mysterious, house, fire, ilakkalloor, konni

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരില്‍ വീടിനു തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഇന്നലെ രാത്രിയാണ് ഇളകൊള്ളൂര്‍ ലക്ഷംവീട്ടില്‍ സോമന്റെയും വനജയുടെയും മകന്‍ മനോജ് (മഹേഷ്-40) മരിച്ചത്. വീടിനു തീയിട്ടത് മരിച്ച മനോജാണോ മനോജിന്റെ അമ്മ വനജയാണോയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. രാത്രി വീടിനു തീപടര്‍ന്നപ്പോള്‍ നാട്ടുകാരെത്തി വനജയെയും സോമനെയും രക്ഷപ്പെടുത്തിയിരുന്നു. തീപടര്‍ന്നപ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലെന്നാണ് വനജ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അഗ്‌നിരക്ഷാസേനയെത്തി തീയണച്ചപ്പോള്‍ മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനജയും ഈ സമയം മദ്യലഹരിയിലായിരുന്നു.

എട്ടുവര്‍ഷം മുമ്പാണ് വീട്ടില്‍ വനജയും ഭര്‍ത്താവ് സോമനും മകന്‍ മനോജും താമസമാക്കിയത്. വനജയുടെ സഹോദന്‍ പ്രസാദിന്റേതാണ് കത്തിയ വീട്. 25 വര്‍ഷം മുമ്പ് പ്രസാദിന്റെ ഭാര്യ രമ ഈ വീട്ടില്‍വച്ച് തീകൊളുത്തിയശേഷം കിണറ്റില്‍ ചാടി മരിച്ചിരുന്നു. ഭാര്യയുടെ മരണത്തോടെ വീടുവിട്ടുപോയ പ്രസാദ് 5 വര്‍ഷം മുമ്പ് തൂങ്ങിമരിക്കുകയും ചെയ്തു. ആരോടും അടുപ്പം പുലര്‍ത്താത്ത പ്രകൃതക്കാരായിരുന്നു മനോജും കുടുംബവും. സ്ഥിരമായി ഒരു ജോലിക്ക് പോകാത്ത മനോജ്. ഇടയ്ക്ക് പെട്രോള്‍ പമ്പിലും ഹോട്ടലിലും പണിയെടുത്തിരുന്നു. മനോജും മാതാപിതാക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെ വനജയുടെ പിതാവിനെ മനോജ് റോഡിലിട്ട് മര്‍ദിച്ചിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Sunday 20 Apr 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google