Friday, March 20, 2026 Last Updated 0 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Apr 2025 11.49 AM

അല്‍ഫോന്‍സാണ് എന്റെ ആദ്യ എഡിറ്റര്‍, വീണ്ടും ഒരുമിച്ച് വര്‍ക്ക് ചെയ്യാനായതില്‍ സന്തോഷമുണ്ട്; കാര്‍ത്തിക് സുബ്ബരാജ്

karthik-subbaraj

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാന്‍സും കൂടിക്കലര്‍ന്ന ചിത്രം സൂര്യയുടെ വമ്പന്‍ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ എഡിറ്റര്‍ അല്‍ഫോന്‍സ് പുത്രനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. തന്റെ ആദ്യ എഡിറ്റര്‍ അല്‍ഫോണ്‍സ് ആണെന്നും സിനിമക്കളെക്കുറിച്ച് ഒരുപാട് ഡിസ്‌കഷന്‍ അദ്ദേഹവുമായി നടത്തിയിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

‘എന്റെ വളരെ അടുത്ത സുഹൃത്താണ് അൽഫോൺസ് പുത്രൻ. 'നാളൈ ഇയക്കുനറിൽ' ഞാൻ ആദ്യമായി ഷോർട്ട് ഫിലിം എടുത്തപ്പോൾ ഞാൻ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുകയായിരുന്നു. നാളൈ ഇയക്കുനറിൽ എന്നെ സെലക്ട് ചെയ്ത ഷോർട്ട് ഫിലിം ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തത്. അവിടുന്നാണ് എന്നോട് പറയുന്നത് നിങ്ങൾ പ്രൊഫഷണലായി എഡിറ്ററിനെവെച്ച് ചെയ്യണമെന്ന്. അപ്പോൾ ഞാൻ ആദ്യം ചെന്നത് അൽഫോൺസിന്റെ എടുത്തേക്കാണ്. നാളൈ ഇയക്കുനര്‍ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അൽഫോൺസിനൊപ്പമാണ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്. പിന്നീട് നേരം, പ്രേമം സിനിമകൾ ചെയ്ത് അൽഫോൺസ് ശ്രദ്ധ നേടി. വീണ്ടും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,’ കാർത്തിക് സുബ്ബരാജ് പറയുന്നു.

റെട്രോ സിനിമയുടെ ട്രെയ്‌ലർ കട്ട് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രൻ ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം തുടങ്ങിയ മോഹൻലാൽ സിനിമകളുടെ ട്രെയ്‌ലർ കട്ടിന് പിന്നിലും അൽഫോൺസ് ആയിരുന്നു. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് മണിക്കൂർ 48 മിനിട്ടാണ് സിനിമയുടെ നീളം. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് അതിരാവിലെ ഷോ ഉണ്ടായിരിക്കില്ല എന്നും ആഗോളതലത്തിൽ ഒരേ സമയമാകും ചിത്രമെത്തുക എന്നുമാണ് റിപ്പോർട്ട്. രാവിലെ ഒമ്പത് മണിക്കായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഒടിടി പ്ലേ റപ്പോർട്ട് ചെയ്യുന്നത്.

Ads by Google
Sunday 20 Apr 2025 11.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google