Friday, March 20, 2026 Last Updated 25 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Apr 2025 10.41 AM

ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു; റേസിംഗ് പ്രാക്റ്റീസിനിടെ വീണ്ടും അജിത്തിനു അപകടം

ajith-kumar

കാർ റേസിങ്ങിനിടെ വീണ്ടും നടൻ അജിത്ത് കുമാർ അപകടത്തിൽ പെട്ടതായി റിപ്പോർട്ട്. ബെൽജിയത്തിലെ പരിശീലനത്തിനിടെയാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വാഹനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ അജിത്ത് ആരോഗ്യവാനാണെന്ന് താരത്തിന്റെ ടീം അറിയിച്ചു. ഇതാദ്യമായല്ല, അജിത്ത് റേസിംഗിനിടെ അപകടത്തിൽ പെടുന്നത്. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ചും അജിത്തിന്റെ കാർ അപകടത്തിൽ പെട്ടിരുന്നു.

നീണ്ട 13 വർഷത്തിന് ശേഷമാണ് റേസിങ് ട്രാക്കിലേക്ക് നടൻ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റേസിങ് ചാമ്പ്യൻഷിപ്പുകളിൽ അജിത് മത്സരിച്ചിട്ടുണ്ട്. 2003ലെ ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിൽ അജിത് പങ്കെടുക്കുകയും മുഴുവൻ സീസണും പൂർത്തിയാക്കുകയും ചെയ്തിരുന്നു. 2004ൽ ബ്രിട്ടീഷ് ഫോർമുല 3ൽ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാൽ സീസൺ പൂർത്തിയാക്കാൻ സാധിച്ചില്ല.

സിനിമയ്ക്കിടയിൽ കുറച്ച് മത്സരങ്ങളിൽ മാത്രമേ നടന് പങ്കെടുക്കാനായിട്ടുള്ളു. റേസിങ് താരം മാത്രമല്ല, ‘അജിത് കുമാർ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോൾ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.

Ads by Google
Sunday 20 Apr 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google