Friday, March 20, 2026 Last Updated 29 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Apr 2025 09.27 PM

"ഈ സിനിമയിൽ രണ്ടു നായികമാരുണ്ട്, അവരെന്നോട് ഐ ലവ് യു പറഞ്ഞിട്ടില്ല ; അതു പറഞ്ഞിട്ടുള്ളത് ജോജുവാണ്, എപ്പോൾ കണ്ടാലും ആദ്യമതേ പറയൂ... " കമൽ ഹസ്സൻ

uploads/news/2025/04/776666/1000441057.jpg
Kamal Hassan about joju george (Image Source: Youtube)

തെന്നിന്ത്യൻ സിനിമയുടെ സ്വന്തം ഉലകനായകൻ കമൽ ഹസ്സനും ബ്രഹ്‌മാണ്ഡ സിനിമകൾ ബിഗ് സ്ക്രീനിനു നൽകുന്ന മണിരത്‌നവും ഒരുമിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ഏറ്റവും ഹൈപ്പുള്ള സിനിമകളില്‍ ഒന്നായ ഈ
സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ നിറഞ്ഞ ഹൃദയത്തോടെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഈ സിനിമയില്‍ കമലിനൊപ്പം മലയാളി താരം ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു എന്നത് മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
ഇപ്പോഴിതാ തഗ് ലൈഫ് സിനിമയുടെ ഓള്‍ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിൽ ജോജി ജോർജിനെക്കുറിച്ച് കമൽ ഹസ്സൻ പങ്കിട്ട ഒരു രസകരമായ കാര്യമാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിനിമയില്‍ രണ്ട് നായികമാരുണ്ടായിട്ടും ഒരുവട്ടം പോലും അവര്‍ തന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ജോജു തന്നെ കാണുമ്പോഴെല്ലാം ഐ ലവ് യൂ എന്ന് പറയുമെന്നും കമല്‍ ഹാസൻ പറഞ്ഞു. ഇതിന് ജോജു നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
"ഈ സിനിമയില്‍ രണ്ട് നടിമാരുണ്ട്. എന്നാല്‍ ഷൂട്ടിനിടയിലോ സിനിമയിലോ ഒരിക്കല്‍ പോലും അവര്‍ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടേയില്ല. എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞ ഒരേയൊരാള്‍ ജോജു ജോര്‍ജാണ്. എന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ രാത്രിയായാലും പകലായാലും 'ഐ ലവ് യൂ സാര്‍' എന്നേ ജോജു ആദ്യം പറയുള്ളൂ. ഗുഡ് മോര്‍ണിങ് പോലും അദ്ദേഹം പറയില്ല..." കമല്‍ ഹാസൻ പറഞ്ഞു.
"അദ്ദേഹത്തിനെ കണ്ടിട്ട് എങ്ങനെയാണ് ഐ ലവ് യൂ എന്ന് പറയാതെ പോകാൻ കഴിയുക..." എന്നായിരുന്നു ഇതിന് മറുപടിയായി ജോജു നല്‍കിയത്. "ചെറിയ ചെറിയ റോളുകള്‍ ചെയ്താണ് ഞാൻ സിനിമയില്‍ വന്നത്, കമല്‍ സാറിനെയും മണി സാറിനെയും കാണാൻ കഴിഞ്ഞതേ ഭാഗ്യമാണ്. അതൊരു ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് കാണുമ്പോൾ ഐ ലവ് യൂ എന്ന് പറഞ്ഞു പോകുന്നത്..." ജോജു പറഞ്ഞു.
ജൂണ്‍ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്.

നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.

Ads by Google
Saturday 19 Apr 2025 09.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google