Friday, March 20, 2026 Last Updated 0 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Apr 2025 06.31 PM

ഞങ്ങളുടെ എല്ലാം, ഇവാറ; മകളെ നെഞ്ചോട് ചേർത്ത് കെ എൽ രാഹുൽ, ഒപ്പം ചേർന്ന് അതിയ, ജന്മദിനത്തിൽ സന്തോഷം പങ്കിട്ട് താരങ്ങൾ

uploads/news/2025/04/776663/1000440947.jpg
Athiya shetty and k l rahul reveals their baby girl name (Image Source: Instagram)

ബോളിവുഡിന്റെ ആക്ഷൻ റൊമാന്റിക് ഹീറോയായിരുന്ന സുനിൽ ഷെട്ടിയുടെ മകളും അഭിനേത്രിയും മോഡലുമായ അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ്‌ താരം കെ എല്‍ രാഹുലും ആരാധകർക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ്. ഒരു മാസത്തിനു മുൻപാണ് ഇവർക്ക് ആദ്യത്തെ കണ്മണിയായി ഒരു മകൾ ജനിച്ചത്.
ഇപ്പോഴിതാ രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ഞിന്റെ പേര് പങ്കുവെച്ചിരിക്കുകയാണ് ദമ്പതിമാർ. കെ എല്‍ രാഹുലിന്റെ 33-ാം ജന്മദിനത്തിൽ അതിയ ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെമകളുടെ പേര് പങ്കിട്ടത്. ഇവാറ എന്നാണവർ കുഞ്ഞിന് പേര് നല്‍കിയത്.
"ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, ഞങ്ങളുടെ എല്ലാം, ഇവാറ ദൈവത്തിന്റെ സമ്മാനം..." എന്ന ക്യാപ്ഷൻ നൽകിയാണ് അതിയ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

2023 ജനുവരി 23 നാണ് ഇരുവരും വിവാഹിതരായത്. 2024 നവംബറില്‍ അതിയയും കെ എല്‍ രാഹുലും തങ്ങള്‍ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം പങ്കുവെച്ചു. മാർച്ച്‌ 24 നാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്.

Ads by Google
Saturday 19 Apr 2025 06.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google