Tuesday, March 24, 2026 Last Updated 17 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Apr 2025 01.12 PM

പോലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് ; ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് മൂന്ന് എസിപിമാര്‍ ; മെഡിക്കല്‍ പരിശോധനയ്ക്ക് ഇരയാക്കും

uploads/news/2025/04/776627/shine-tom-chacko.jpg

കൊച്ചി: ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് മെഡിക്കല്‍ പരിശോധനയും. തനിക്ക് സ്ഥിരമായി ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട് അത് പരിഹരിക്കാന്‍ ഒരു വിദഗ്ദ്ധനെ കണ്ടിരുന്നതായും അയാള്‍ നല്‍കുന്ന മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും അതാണ് തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്ന തോന്നലുണ്ടായതെന്നുമാണ് ഷൈന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

തുടര്‍ന്ന് നടനെ എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. തെളിവുകള്‍ കിട്ടിയാല്‍ നടനെതിരേ ഗൂഡാലോചനകുറ്റം നില നില്‍ക്കും. തന്നെ ആരോ ആക്രമിക്കാന്‍ വന്നു എന്ന് കരുതിയാണ് ഇറങ്ങിയോടിയതെന്നാണ് നടന്റെ മറുപടി. പോലീസാണ് എത്തിയതെന്ന് അറിഞ്ഞത് പിറ്റേന്നാണെന്നും പോലീസിനെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നെന്നും അതുകൊണ്ടാണ് ഞാന്‍ രാവിലെ ചോദ്യം ചെയ്യലിന് എത്തിയതെന്നും പറഞ്ഞു. പിറ്റേന്ന് തന്റെ ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് വന്നത് പോലീസാണെന്ന് അറിഞ്ഞതെന്നും പറഞ്ഞു.

രാസലഹരി ഉപയോഗിക്കാറില്ലെന്നും ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും ഷൈന്‍ പറഞ്ഞു. ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഷൈന്റെ ഫോണ്‍ വിളി വിവരങ്ങള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍, നടന്‍ നടത്തിയിട്ടുള്ള വാട്‌സാപ്പ് ചാറ്റുകള്‍ എന്നിവ പോലീസ് പരിശോധിച്ചു.

പ്രധാനമായും മൂന്ന് ഫോണുകളാണ് താന്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയ ഷൈന്‍ അവയില്‍ ഒരെണ്ണമാണ് ഹാജരാക്കിയത്. അതേസമയം ഫോണ്‍ പരിശോധിക്കുകയാണ് പൊലീസ്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റ് ഫോണ്‍ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഫഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Ads by Google
Saturday 19 Apr 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google