Friday, March 20, 2026 Last Updated 26 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Apr 2025 11.32 AM

സാരിയുടുത്ത് പ്ലാവില്‍ കയറി ചക്കയിട്ട് അനുമോള്‍; വീഡിയോ

anumol
photo-www.instagram.com/anumolofficial/

കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ച കലാകാരിയാണ് അനുമോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ അനുമോൾ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് അനായാസമായി പ്ലാവിൽ കയറുകയും ചക്കയിടുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് അനു പങ്കുവച്ചിരിക്കുന്നത്.

"സാരി എന്റെ കംഫർട്ട് വെയർ ആണെന്ന് ഞാൻ പറയുമ്പോൾ, എന്നെ വിശ്വസിക്കൂ. അതെ, പ്ലാവിലേക്ക് കത്തിയുമായി തൂങ്ങിപ്പിടിച്ചു കയറുമ്പോൾ പോലും! ഗ്രേസും സർവൈവൽ മോഡും മീറ്റ് ചെയ്യുന്നു," എന്നാണ് വീഡിയോയ്ക്ക് അനു നൽകിയ അടിക്കുറിപ്പ്.

പാലക്കാട് സ്വദേശിയായ അനുമോൾ എഞ്ചിനീയർ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോൾ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ 'ഇവൻ മേഘരൂപൻ' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, ഗോഡ് ഫോർ സെയിൽ, ജമ്നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യാത്രകൾ ഇഷ്ടപ്പെടുന്ന അനുമോൾ, അനുയാത്ര എന്ന പേരിൽ ഒരു ട്രാവൽ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

Ads by Google
Saturday 19 Apr 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google