Tuesday, March 24, 2026 Last Updated 18 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Apr 2025 10.35 AM

ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ ; പറഞ്ഞതിലും അരമണിക്കൂര്‍ മുമ്പേ

uploads/news/2025/04/776602/shine.jpg

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലാണ് ഷൈന്‍ എത്തിയത്. താരം 10.30 യ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അരമണിക്കൂര്‍ നേരത്തേ എത്തി. കഴിഞ്ഞ ദിവസം പോലീസ് എത്തിയപ്പോള്‍ ഹോട്ടല്‍മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.

മാധ്യമങ്ങളോട് നടന്‍ പ്രതികരിച്ചില്ല. ഷൈന്റെ ചോദയം ചെയ്യല്‍ ഉടന്‍ ആരംഭിക്കും. 32 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയുമായിട്ടാണ് പോലീസ് കാത്തിരിക്കുന്നത്. പോലീസിനെ കണ്ട് ഓടിയത് എന്തിനാണെന്ന ചോദ്യത്തിനായിരിക്കും പ്രധാനമായും ഷൈന്‍ ഉത്തരം നല്‍കേണ്ടി വരിക.

ഷൈന്‍ താമസിച്ച എറണാകുളത്തെ ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങള്‍, ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ നടനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ഷൈന്‍ ഫോണില്‍ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Ads by Google
Saturday 19 Apr 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google