നടന്‍ അര്‍ജുന്റെ രണ്ടാമത്തെ മകള്‍ അഞ്ജനയുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വിദേശിയാണ് അഞ്ജനയുടെ വരന്‍. എന്നാല്‍ വരന്റെ ചിത്രങ്ങളല്ലാതെ പേരോ മറ്റ് വിവരങ്ങളോ അഞ്ജനയോ മറ്റ് കുടുംബാംഗങ്ങളോ പങ്കുവെച്ചിട്ടില്ല. പതിമൂന്ന് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് അഞ്ജന വിവാഹിതയാകാന്‍ പോകുന്നത്.
മകളുടെ എൻഗേജ്മെന്റ് ഫങ്ഷനിൽ പങ്കെടുക്കാൻ അർജുനും കുടുംബവും കഴിഞ്ഞ ദിവസം ഇറ്റലിയിൽ എത്തിയിരുന്നു. കൊറിയൻ ഡ്രാമകളിൽ കാണുന്നതിന് സമാനമായ രീതിയിലാണ് വരൻ അഞ്ജനയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. പതിമൂന്ന് വർഷത്തെ പ്രണയമാകുമ്പോൾ വിവാഹ അഭ്യാർത്ഥനയോട് താൻ എങ്ങനെ മുഖം തിരിക്കുമെന്നാണ് അഞ്ജന തന്റെ സന്തോഷം പങ്കിട്ട് കുറിച്ചത്.
ബേബി പിങ്ക് നിറത്തിലുള്ള ഫിഷ് കട്ട് ഗൗണായിരുന്നു അഞ്ജനയുടെ വേഷം. സ്യൂട്ടായിരുന്നു വരൻ അണിഞ്ഞിരുന്നത്. വരന്റെ ഫോട്ടോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ചർച്ചകളും തുടങ്ങി. പ്രപ്പോസൽ ഫോട്ടോകൾ കാണുമ്പോൾ കെ-ഡ്രാമയുടെ ഹാപ്പി എന്റിങ് പോലെയും കെ-ഡ്രാമ കപ്പിളിനെപ്പോലെയും തോന്നുന്നുവെന്നാണ് ഏറെയും കമന്റുകൾ. മറ്റ് ചിലർ വരന്റെ പ്രായത്തെ കുറിച്ചുള്ള സംശയങ്ങളും പങ്കുവെച്ചു.
അഞ്ജനയ്ക്കൊപ്പം വരനെ കാണുമ്പോൾ വലിയ പ്രായ വ്യത്യാസം ഇരുവർക്കും ഇടയിൽ ഉള്ളതായി തോന്നുന്നുവെന്നാണ് കമന്റുകൾ. മരുമകന് അർജുന്റെ ചെറിയ ഛായയുണ്ടെന്നും കമന്റുകളുണ്ട്. രണ്ട് മരുമക്കളേയും താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇപ്പോഴും സുന്ദരൻ അർജുനാണെന്നും കമന്റുകളുണ്ട്. ഒരു വർഷം മുമ്പായിരുന്നു അർജുന്റെ മൂത്ത മകളും നടിയുമായ ഐശ്യര്വയുടെ വിവാഹം. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് ഐശ്വര്യയെ വിവാഹം ചെയ്തത്.
ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരായത്. ചെന്നൈയിൽ അർജുൻ പണി കഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഐശ്വര്യയ്ക്ക് സിനിമയോടായിരുന്നു താൽപര്യം എന്നാൽ ഇളയ മകൾ അഞ്ജനയ്ക്ക് സിനിമയിൽ താൽപ്പര്യമില്ലായിരുന്നു. ഒരു ബിസിനസുകാരിയാവുക എന്നതായിരുന്നു ലക്ഷ്യം.