Tuesday, March 24, 2026 Last Updated 21 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 11.36 AM

സിനിമ പവിത്രമായ ഇടമൊന്നുമല്ല ; പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്

uploads/news/2025/04/776575/mb-rajesh.jpg

തിരുവനനന്തപുരം: ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്നും എക്‌സൈസ് നടപടിയുമായി മുമ്പോട്ട് പോകുമെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ്. സിനിമാസെറ്റിന് പ്രത്യേക പരിഗണനയില്ലെന്നും ലഹരി വ്യാപനം തടയുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പരിശോധന ഒഴിവാക്കാന്‍ തക്കവിധത്തില്‍ സിനിമാസെറ്റിന് പ്രത്യേക പവിത്രതയൊന്നുമില്ല എന്നും പറഞ്ഞു.

നടി വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എംബി രാജേഷ് പറഞ്ഞു. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാന്‍ അന്വേഷിക്കുമെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനും പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന് തന്നെ മാതൃകയായ സിനിമാമേഖലയാണ് നമ്മളുടേത്. അതിന് മങ്ങലേല്‍പ്പിക്കുന്നനിയമവിരുദ്ധ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവണമെന്നും പറഞ്ഞു. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 18 Apr 2025 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google