Tuesday, March 24, 2026 Last Updated 23 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 11.09 AM

ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടതു സിനിമയെ വെല്ലുന്ന തരത്തില്‍ ; മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്കു ചാടി

uploads/news/2025/04/776573/shine-1.jpg

കൊച്ചി: ഹോട്ടലില്‍ എത്തിയ മഫ്‌തി പോലീസിനെ കണ്ട്‌ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടതു സിനിമയെ വെല്ലുന്ന തരത്തില്‍. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്കു ചാടി. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ്‌ പൊട്ടി. തുടര്‍ന്നു രണ്ടാം നിലയിലെ സ്വിമ്മിങ്‌ പൂളിലേക്കു ചാടി. ഇവിടെനിന്നും സ്‌റ്റെയര്‍കെയ്‌സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസ്‌ സംഘമെത്തി ഷൈന്‍ ടോം ചാക്കോ താമസിച്ച 314-ാം നമ്പര്‍ വാതിലില്‍ മുട്ടുകയും കോളിങ്‌ ബെല്‍ അടിക്കുകയും ചെയ്‌തപ്പോള്‍ ജനാല വഴിയാണു നടന്‍ പുറത്തേക്കു ചാടിയത്‌. പടിക്കെട്ടുകളിലൂടെ ഓടിയാണു റിസപ്‌ഷന്റെ ഭാഗത്തേക്കെത്തി. അവിടെനിന്നു ഹോട്ടലിനു പുറത്തുകടന്ന ഷൈന്‍ അതുവഴി വന്ന ഇരുചക്ര വാഹനത്തിനു കൈകാണിച്ച്‌ അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, ഡാന്‍സാഫിന്റെ റെയ്‌ഡ് ചോര്‍ന്നുവെന്നും സൂചനയുണ്ട്‌. പോലീസ്‌ എത്തിയ വിവരം റിസപ്‌്ഷനിലുള്ളവര്‍ ഷൈന്‍ ടോം ചാക്കോയെ മുന്‍കൂട്ടി അറിയിച്ചെന്നും സംശയിക്കുന്നു. ഡാന്‍സാഫ്‌ പരിശോധനയ്‌ക്ക് എത്തുമ്പോള്‍ മുര്‍ഷിദ്‌ എന്നയാളാണു മുറിയില്‍ ഉണ്ടായിരുന്നത്‌.

കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ എന്നാണു പോലീസിനോടു മുര്‍ഷിദ്‌ പറഞ്ഞത്‌. മുറിയില്‍ അനന്തകൃഷ്‌ണന്‍ എന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഡാന്‍സാഫ്‌ സംഘം എത്തുമ്പോള്‍ ഇയാള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട്‌ ഇയാളെയും വിളിച്ചുവരുത്തി ചോദ്യംചെയ്‌തു. നടന്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്‌.

ഷൈന്‍ ടോം ചാക്കോ താമസിച്ച മുറിയില്‍ ഉണ്ടായിരുന്ന പാലക്കാട്‌ സ്വദേശിയെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസും അറിയിച്ചു. ഒന്നുകില്‍ നടന്‍ ലഹരി മരുന്ന്‌ ഉപയോഗിക്കുകയോ അല്ലെങ്കില്‍ കൈവശം വയ്‌ക്കുകയോ ചെയ്‌തിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. ലഹരിയിലാകാം താഴേക്കു ചാടിയതെന്നും പോലീസ്‌ സംശയിക്കുന്നു.

നേരത്തെ ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ചെത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്നു നടി വിന്‍സി അലോഷ്യസ്‌ വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്നു ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ്‌ കമ്മിറ്റി എന്നിവയ്‌ക്കു വിന്‍സി അലോഷ്യസ്‌ പരാതി നല്‍കി.

Ads by Google
Friday 18 Apr 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google