Tuesday, March 24, 2026 Last Updated 23 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 09.22 AM

ഗുരുതരാവസ്ഥയില്‍ വിളിച്ചപ്പോള്‍ കുരിശുമല ഡ്യൂട്ടി ; 108 ആംബുലന്‍സ് കിട്ടാതെ രോഗി മരിച്ചു

uploads/news/2025/04/776530/108ambulance.jpg

തിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ കിടന്ന രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വിളിച്ചിട്ട് 108 ആംബുലന്‍സ് വന്നില്ലെന്ന് ആക്ഷേപം. മറ്റൊരു ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടയില്‍ രോഗി മരണമടഞ്ഞതായും റിപ്പോര്‍ട്ട്. ഒന്നര മണിക്കൂറിന് ശേഷം ഓക്‌സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്.

കുരിശുമലയ്ക്ക് ഡ്യൂട്ടിക്ക് ഇട്ടിരുന്നതിനാല്‍ വരാനാകില്ല എന്ന് 108 ആംബുലന്‍സ് അധികൃതര്‍ നിലപാട് എടുത്തെന്നാണ് ആരോപണം. ആംബുലന്‍സ് എത്താതിരുന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ രോഗി മരണമടഞ്ഞു. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരണമടഞ്ഞത്. കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്‍കിയ മറുപടി. അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും വിട്ടുകൊടുത്തില്ലെന്നാണ് ആക്ഷേപം.

വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടി ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. പിന്നീട് ഏറെ വൈകിയ ശേഷം ഓക്‌സിജന്‍ സൗകര്യമില്ലാത്ത മറ്റൊരു ആംബുലന്‍സില്‍ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും യാത്രാമദ്ധ്യേ തന്നെ രോഗി മരണമടഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനിയാണ് ആംബുലന്‍സ് വിളിച്ചത്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ആളാണ് രോഗി.

പാറശാല, വെള്ളറട കുരിശുമല ഡ്യൂട്ടിക്ക് വേണ്ടിയായിരുന്നു ആംബുലന്‍സ് മാറ്റി വെച്ചത്. വെള്ളറടയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു.

Ads by Google
Friday 18 Apr 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google