Tuesday, March 24, 2026 Last Updated 21 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 09.01 AM

ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു ; മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം

uploads/news/2025/04/776528/malayatoor.jpg

തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശ് മരണത്തിന്റേയും ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. മലയാറ്റൂര്‍ പോലെയുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് ഭക്തജന പ്രവാഹമാണ്.

വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. വിവിധ പള്ളികളില്‍ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും.

ദു:ഖവെള്ളി വിശുദ്ധവാരത്തിലെ ഏറ്റവും പ്രധാന ദിനമായി കണക്കാക്കുന്നു. ക്രൈസ്തവര്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ദിവസത്തെ വിശുദ്ധിയോടെയാണ് ആചരിക്കുന്നത്. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പകരം പീഡാനുഭവം അനുസ്മരിച്ചുള്ള ചടങ്ങുകളാണ് നടക്കുക.

കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പീഡാനുഭവ വായനകള്‍, കുരിശിന്റെ വഴി എന്നിവ നടക്കും. മലയാറ്റൂരിലേക്ക് അനേകം തീര്‍ത്ഥാടകരാണ് എത്തുന്നത്. 50 നോമ്പിന്റെ വിശുദ്ധിയില്‍ യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ച് പാറക്കെട്ടുകളും ഉരുളന്‍ കല്ലുകളും നിറഞ്ഞ മലമ്പാതയിലൂടെയാണ് തീര്‍ത്ഥാടകര്‍ കുരിശുമുടിയിലേക്ക് കയറുന്നത്. ത്യാഗസ്മരണയുടെ ദിനത്തില്‍ വിവിധയിടങ്ങളില്‍ കുരിശുമല തീര്‍ത്ഥാടനങ്ങള്‍ നടക്കുന്നുണ്ട്.

Ads by Google
Friday 18 Apr 2025 09.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google