Tuesday, March 24, 2026 Last Updated 19 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 08.45 AM

ആശമാരുടെ നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്ക് ; സര്‍ക്കാര്‍ മുഖംതിരിച്ച് തന്നെ

uploads/news/2025/04/776527/asha-worker.jpg

തിരുവനന്തപുരം: വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന നിരാഹാര സമരം ഒരു മാസം പിന്നിടുന്നു. ആശമാരുമായുള്ള ചര്‍ച്ച നടത്താതെ സര്‍ക്കാര്‍ പ്രതിഷേധത്തിനെതിരേ മുഖം തിരിച്ചതോടെ സമരം ശക്തമായി മുമ്പോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് സമരക്കാര്‍. രാപ്പകല്‍ സമരം ഇന്ന് അറുപത്തെട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

സമാന്തരമായി നടക്കുന്ന നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തോടും സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കാന്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ട്. ഈ തദ്ദേശ ഭാരവാഹികളെ ഈ മാസം 21 ന് സമരവേദിയില്‍ വെച്ച് ആദരിക്കും. സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Ads by Google
Friday 18 Apr 2025 08.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google