Tuesday, March 24, 2026 Last Updated 21 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Apr 2025 07.48 AM

ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍ ; പ്രതിയല്ലാത്തതിനാല്‍ അടിയന്തിരമായി ചോദ്യം ചെയ്യേണ്ടെന്ന് പോലീസ്

uploads/news/2025/04/776526/shine.jpg

കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തി പോലീസ്. ഇന്നലെ ഹോട്ടല്‍മുറിയില്‍ നിന്നും ചാടിയോടി രക്ഷപ്പെട്ട ഷൈന്റെ ടവര്‍ ലൊക്കേഷന്‍ തമിഴ്‌നാട്ടിലാണ് കാണിക്കുന്നത്. കൊച്ചിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയെന്നാണ് വിവരം. ഇന്നലെയാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ എത്തിയപ്പോള്‍ ഷൈന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ജനാലവഴി ചാടി സാഹസീകമായി താഴേയ്ക്ക് ചാടിയ ശേഷം കിട്ടിയ ഒരു ബൈക്കില്‍ കയറി രക്ഷപ്പെട്ടിരിക്കുകയാണ്.

അതേസമയം ഷൈനെ അടിയന്തിരമായി പിടികൂടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതിയല്ലെന്നും മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പോലീസ്. അതേസമയം ഷൈനെ ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചയാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. പോലീസ് ഷൈന്‍ കൊച്ചിയിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. ഇന്നലെ ഷൈന്‍ പങ്കെടുക്കേണ്ട ഒരു അവാര്‍ഡ്‌നിശ തൃശൂരില്‍ നടന്നിരുന്നു. എന്നാല്‍ നടന്‍ പങ്കെടുത്തിരുന്നില്ല. നടന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ് ഇപ്പോള്‍.

നടനില്‍ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നെന്ന് കഴിഞ്ഞ ദിവസമാണ് നടി വിന്‍സി അലോഷ്യസ് ആരോപണം ഉന്നയിച്ചത്. നടനില്‍ നിന്നും ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നെന്നും നടന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നും ഉള്‍പ്പെടെ ഗുരുതരമായ ആരോപണമാണ് നടി ഉന്നയിച്ചത്. പിന്നാലെയായിരുന്നു മയക്കുമരുന്ന് കൈവശം വെച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസിലെ മയക്കുമരുന്നു വിരുദ്ധ വിഭാഗം നടന്റെ മുറി പരിശോധിച്ചത്. ഈ സമയത്ത് നടന്‍ ഇറങ്ങിയോടുകയായിരുന്നു.

Ads by Google
Friday 18 Apr 2025 07.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google