Friday, March 20, 2026 Last Updated 0 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 04.42 PM

' രാത്രി മൂന്ന് മണിക്ക് ഭാസിയുടെ കോള്‍ വന്നു, വലിക്കാന്‍ സാധനം വേണം' ; ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ്

producer, against

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണങ്ങളുമായി നിര്‍മ്മാതാവ്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ കഞ്ചാവ് ആവശ്യപ്പെട്ടു എന്നാണ് ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹസീബ് ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

രാത്രി മൂന്ന് മണി ആയപ്പോള്‍ ശ്രീനാഥ് ഭാസിയുടെ കോള്‍ വന്നു, വലിക്കാന്‍ സാധനം വേണമെന്ന് പറഞ്ഞ്. എന്നെയല്ല, ഞാന്‍ ഏല്‍പ്പിച്ച പയ്യനെയാണ് വിളിച്ചത്. എവിടുന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോള്‍ കിട്ടാന്‍ മാര്‍ഗമില്ല എന്നൊക്കെ പറഞ്ഞു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. രാത്രി മൂന്ന് മണി ആയപ്പോള്‍ എനിക്ക് കോള്‍ വന്നു.

ഭാസി ഇങ്ങനെയൊരു പ്രശ്‌നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നില്‍ക്കുന്നത് എന്ന് പറഞ്ഞു. പ്രശ്നം എന്താണെന്ന് വച്ചാല്‍, രാവിലെ ഇവന്‍ ലൊക്കേഷനില്‍ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കില്‍ ഈ സാധനം വേണം. ഇത് ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇത് തന്നെയായിരുന്നു പണി.

കാരവനില്‍ കയറിയാല്‍ ആശാന് ഒരു പുകയെടുക്കണം. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പൊലീസ് നടപടിയിലേക്ക് പോയാല്‍, അവര്‍ വന്നാല്‍ ആ സ്പോട്ടില്‍ വച്ച് കണ്ടാല്‍ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീര്‍ത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Ads by Google
Thursday 17 Apr 2025 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google