Friday, March 20, 2026 Last Updated 29 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 04.20 PM

തമിഴ് ടെലിവിഷന്‍ താരം പ്രിയങ്ക ദേശ്പാണ്ഡെ രണ്ടാമതു വിവാഹിതയായി

hate, looks
photo-www.instagram.com/priyankapdeshpande/

തമിഴ് ടെലിവിഷന്‍ താരം പ്രിയങ്ക ദേശ്പാണ്ഡെ രണ്ടാമതു വിവാഹിതയായി.വസി സചിയാണ് പ്രിയങ്കയെ താലി ചാര്‍ത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇന്റിമേറ്റ് വെഡ്ഡിങ്ങായിരുന്നതുകൊണ്ട് തന്നെ മീഡിയപോലും ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് അറിയുന്നത്.

'ലൈഫ് അപ്‌ഡേറ്റ്: ഈ വ്യക്തിക്കൊപ്പം സൂര്യാസ്തമയം എത്തിപ്പിടിക്കാന്‍ പോകുന്നു'വെന്നാണ് പ്രിയങ്ക വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്.ഗോള്‍ഡണ്‍ നിറത്തിലുള്ള സാരിയും ഒപ്പം മെറൂണ്‍ നിറത്തിലുള്ള വെയിലും അതിന് ഇണങ്ങുന്ന മിനിമല്‍ ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു വിവാഹ ചടങ്ങില്‍ പ്രിയങ്ക. മുണ്ടും കുര്‍ത്തയുമായിരുന്നു വരന്‍ വസിയുടെ വേഷം.

മുപ്പത്തിരണ്ടുകാരിയായ പ്രിയങ്കയുടെ ആദ്യ വിവാഹം 2016ല്‍ ആയിരുന്നു. പ്രവീണ്‍ കുമാറായിരുന്നു ഭര്‍ത്താവ്. പിന്നീട് 2022ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വസി സചിക്ക് 42 വയസുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Thursday 17 Apr 2025 04.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google