Friday, March 20, 2026 Last Updated 6 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 01.06 PM

' 14-ാം വയസിലാണ് ദുരനുഭവം ഉണ്ടായത്, പിന്നീട് ഞാന്‍ ട്രെയിനില്‍ കയറിയിട്ടില്ല' ; ആമിര്‍ അലി

he, was

ചെറുപ്പകാലത്ത് ലൈംഗികാതിക്രമം നേരിട്ടതിനാല്‍ താന്‍ ട്രെയ്നില്‍ യാത്ര ചെയ്യാറില്ലെന്ന് നടന്‍ ആമിര്‍ അലി. ട്രെയിനില്‍ വച്ചുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ദീര്‍ഘകാലം ഉണ്ടായിരുന്നു. 14-ാം വയസിലാണ് ദുരനുഭവം ഉണ്ടായത്. അത്രയേറെ വേദനാജനകമായ അനുഭവമായിരുന്നു അത് എന്നാണ് ആമിര്‍ അലി പറയുന്നത്.

'എനിക്ക് അപ്പോള്‍ 14 വയസായിരുന്നു. ആ സംഭവത്തിന് ശേഷം ഞാന്‍ ബാഗ് എന്റെ പിന്‍ഭാഗത്തേക്ക് ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. ഒരു ദിവസം എന്റെ പുസ്തകങ്ങള്‍ ആരോ മോഷ്ടിച്ചതായി ഞാന്‍ മനസിലാക്കി. അതാരായിരിക്കുമെന്ന് ആലോചിച്ചു. തുടര്‍ന്ന് ഇനിയൊരിക്കലും ട്രെയ്നില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചു'' എന്നാണ് ആമിര്‍ അലി പറയുന്നത്.

അതേസമയം, സ്വവര്‍ഗരതിക്കാരായ തന്റെ സുഹൃത്തുക്കളെ കുറിച്ചും ആമിര്‍ അലി സംസാരിക്കുന്നുണ്ട്.''എന്റെ കുറച്ച് സുഹൃത്തുക്കള്‍ പരസ്യമായി തങ്ങള്‍ സ്വവര്‍ഗരതിക്കാരാണെന്ന് പറഞ്ഞു. എനിക്ക് അവരെ നന്നായി അറിയാം. അവര്‍ എന്റെ സഹോദരന്മാരെ പോലെയാണ്. എനിക്ക് അവരോടൊപ്പം ഒരേ കിടക്കയില്‍ കിടന്നുറങ്ങാന്‍ കഴിയും. നിങ്ങള്‍ പക്വത പ്രാപിക്കുമ്പോള്‍ നിങ്ങള്‍ മനസിലാക്കും, നിങ്ങളുടെ ചിന്തകള്‍ മാറും'' എന്നാണ് ആമിര്‍ അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഹിന്ദി സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് ആമിര്‍ അലി. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഫറാസ് തുടങ്ങിയ ചിത്രങ്ങളിലും ആമിര്‍ വേഷമിട്ടിട്ടുണ്ട്. ഡോക്ടേഴ്‌സ് എന്ന വെബ് സീരീസിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്.

Ads by Google
Thursday 17 Apr 2025 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google