Tuesday, March 24, 2026 Last Updated 22 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 01.14 PM

ഷൈന്‍ ലൈംഗികചുവയോടെ സംസാരിച്ചു ; സെറ്റില്‍ എല്ലാവരും കാണ്‍കെ മയക്കുമരുന്ന് ഉപയോഗിച്ചു

uploads/news/2025/04/776397/shine-coat.jpg

കൊച്ചി: സിനിമാസെറ്റില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും സിനിമയിലെ സഹപ്രവര്‍ത്തകയ്ക്കും ഷൈനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ട വന്നെന്നും നടി. സിനിമയിലെ ആഭ്യന്തര സമിതിക്ക് നല്‍കിയ പരാതിയുടെ മാധ്യമങ്ങള്‍ പുറത്തുവിട്ട പകര്‍പ്പിലാണ് ഈ വിവരമുള്ളത്. സിനിമയിലെ സഹനടിക്കും ഷൈന്‍ ടോം ചാക്കോയുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് 2024 നവംബറിലാണെന്നും പറയുന്നു.

ഷൂട്ടിംഗിനിടയില്‍ വസ്ത്രങ്ങള്‍ ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് പോയപ്പോള്‍ നടന്‍ പിന്നാലെ വന്നു. പരിസരം പോലും മറന്ന് താന്‍ വസ്ത്രം ശരിയാക്കിത്തരാമെന്ന് പറഞ്ഞു. ഈ സംഭവത്തിന്റെ പേരില്‍ സംവിധായകന്‍ തന്നോട് ക്ഷമ പറഞ്ഞു. നടന് സംവിധായകന്‍ താക്കീതും നല്‍കി. ഷൈന്‍ ലഹരി ഉപയോഗിക്കുന്നത് സെറ്റിലെ എല്ലാവരും കണ്ടു. ഡയലോഗ് പറയുമ്പോള്‍ വായില്‍ നിന്നും വെള്ളം മേശപ്പുറത്ത് വീണെന്നും പറയുന്നു. അതേസമയം ആരോപണം സിനിമയ്ക്ക് എതിരേയല്ലെന്നും നടനെതിരേയാണെന്നും നടി പറഞ്ഞു.

അതിനിടയില്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് തെരയുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ പോലീസിന്റെ മയക്കുമരുന്നു വിഭാഗം തെരച്ചില്‍ നടത്തിയപ്പോള്‍ മൂന്നാം നിലയില്‍ നിന്നും അതിസാഹസീകമായി രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ ഒരു ബൈക്കില്‍ കയറി രക്ഷപ്പെട്ടതായിട്ടാണ് ഏറ്റവും പുതിയ വിവരം. ഷൈനും സംഘവും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ് ഹോട്ടല്‍മുറിയിലേക്ക് എത്തിയപ്പോഴായിരുന്നു നടന്‍ ഇറങ്ങിയോടിയത്.

Ads by Google
Thursday 17 Apr 2025 01.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google