Tuesday, March 24, 2026 Last Updated 21 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 11.42 AM

ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കൊണ്ടുവന്ന ട്വിസ്റ്റ് ; കൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഝാര്‍ഖണ്ഡ് ദമ്പതികളെ കണ്ടെത്തി

uploads/news/2025/04/776385/child.jpg

കൊച്ചി: വേണ്ടപ്പെട്ടവര്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഒടുവില്‍ സംസ്ഥാനം ഏറ്റെടുത്ത നവജാതശിശുവിന്റെ കാര്യത്തില്‍ ഒടുവില്‍ വന്‍ ട്വിസ്റ്റ്. കുഞ്ഞിനെ കേരളത്തില്‍ ഉപേക്ഷിച്ച് ഝാര്‍ഖണ്ഡിലേക്ക് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. റാഞ്ചിക്കടുത്തുള്ള ലോഹാര്‍ഡഗ ഗ്രാമത്തില്‍ കഴിയുകയായിരുന്നു അച്ഛന്‍ മംഗലേശ്വരും അമ്മ രഞ്ജിതയും കുഞ്ഞിനെ ഏറ്റെടുത്തേക്കും.

കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചു. വീഡിയോകോളിലൂടെ ആദ്യമായി കുഞ്ഞിന്റെ മുഖം മാതാപിതാക്കള്‍ കണ്ണീരോടെ കണ്ടു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഓള്‍ ഇന്ത്യ പൊലീസ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റാണ് കഥയില്‍ ട്വിസ്റ്റ് കൊണ്ടുവന്നത്. ഇവിടെ പങ്കെടുക്കാനെത്തിയ ഝാര്‍ഖണ്ഡിലെ പോലീസുകാര്‍ക്ക് കുഞ്ഞിന്റെ വിവരം നല്‍കിയതോടെയാണ് വഴിത്തിരിവായത്. ഝാര്‍ഖണ്ഡ് പോലീസിലെ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയും രക്ഷിതാക്കളെ കഴിഞ്ഞ ദിവസം കണ്ടെത്തുകയും ചെയ്തു.

വിവരം അറിയിച്ചതോടെ കുഞ്ഞിനെ കാണാനും ഏറ്റെടുക്കാനും ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും നിധി എന്ന് പേര് നല്‍കിയതുമായ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണിച്ചു. ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു കുഞ്ഞ്. മരിച്ചെന്ന് കരുതിയ സ്വന്തം മകളെ ഇരുവരും കണ്ണീരണിഞ്ഞ് കണ്ടു. ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നല്‍കാന്‍ കഴിയാതെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാകള്‍ പൊലീസിനെ അറിയിച്ചു.

കുഞ്ഞിനെ ഏറ്റെടുക്കാന്‍ അച്ഛനമമ്മാര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസംഘം. എത്തിയില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ പോയി ഇരുവരെയും കസ്റ്റഡിയെലുടുക്കും. ഏറ്റെടുക്കാന്‍ തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യം കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മാതാപിതാക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പളികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുപോലും നടന്നില്ല. ജാര്‍ഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പറഞ്ഞത്.

Ads by Google
Thursday 17 Apr 2025 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google