Tuesday, March 24, 2026 Last Updated 23 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 11.19 AM

ഉത്തര്‍പ്രദേശില്‍ മൂകയും ബധിരയുമായ 11 കാരിയെ ബലാത്സംഗം ചെയ്തു ; ലൈംഗികാവയവങ്ങളില്‍ സിഗററ്റ് കൊണ്ടു പൊള്ളിച്ച പാടും കണ്ടെത്തി

uploads/news/2025/04/776383/girl.jpg

റാംപൂര്‍: മൂകയും ബധിരയുമായ 11 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച നിലയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച ഒരു വയലില്‍ ഒന്നിലധികം പരിക്കുകളോടെ അവളെ അബോധാവസ്ഥയില്‍ കണ്ടെത്തി. അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് പൊള്ളലേറ്റ പാടുകളും കടിയേറ്റ പാടുകളും ഉണ്ടായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം കുളിക്കാന്‍ വയലില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിറ്റേന്ന് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ ഒരാള്‍ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ഒരു വയലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്. മുഖം വീര്‍ത്ത നിലയില്‍ അവള്‍ അര്‍ദ്ധനഗ്‌നയായിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ ഉടന്‍ തന്നെ അവളുടെ കുടുംബത്തെ വിവരം അറിയിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ സംശയിക്കപ്പെടുന്ന അവളുടെ അതേ ഗ്രാമത്തില്‍ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഒന്നിലധികം ആള്‍ക്കാര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയിരിക്കാമെന്ന് പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ അഞ്ജു സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു.

Ads by Google
Thursday 17 Apr 2025 11.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google