Tuesday, March 24, 2026 Last Updated 25 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 06.26 PM

മുണ്ടക്കയത്തെ വാഹനാപകടം ; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

uploads/news/2025/04/776242/6.gif
photo - facebook

കോട്ടയം: മുണ്ടക്കയത്ത് വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം സ്വദേശി അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് തിരികെ പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നുപോയ കാറുകൾ രണ്ടും ഇവരുടെ സുഹൃത്തുക്കളുടേതാണെന്നാണ് സൂചന. കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ.

ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് പിന്നാലെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബൈക്കിലും കാറിലും ഉണ്ടായിരുന്നവര്‍ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് കോരുത്തോട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. കാറിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിലേക്കാണ് ബൈക്ക് മറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങളി‍ൽ നിന്ന് അപകടത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കും. നാട്ടുകാരെത്തിയാണ് ബൈക്കിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ഇവരുടെ മരണം സംഭവിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം

Ads by Google
Wednesday 16 Apr 2025 06.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google