Tuesday, March 24, 2026 Last Updated 26 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 03.30 PM

ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള വിവാദം അനാവശ്യമാണ്, ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപം ; കെ കെ രാഗേഷ്

kk ragesh, divya

കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ തന്നെ അഭിനന്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ് പാറക്കണ്ടിയിലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമാണ്. നല്ല വാക്കുകള്‍ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

Ads by Google
Wednesday 16 Apr 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google